മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചു

കല്‍പറ്റ: മൂന്ന് വാഹനങ്ങള്‍ ഒന്നിനുപിറകെ ഒന്നായി കൂട്ടിയിടിച്ചു. കല്‍പറ്റയിലേക്ക് വരികയായിരുന്ന രണ്ടു കാറും ഒരു ബസുമാണ് അപകടത്തില്‍പെട്ടത്. 
ചൊവ്വാഴ്ച വൈകുന്നേരം 4.45ന് കലക്ടറുടെ വസതിക്ക് മുമ്പിലാണ് അപകടമുണ്ടായത്. കാറിന് മുമ്പില്‍ ബൈക്ക് യാത്രക്കാരന്‍ വീണതോടെ കാര്‍ പെട്ടെന്ന് ബ്രേക്കിട്ട് നിര്‍ത്തുകയായിരുന്നു. 
അപ്രതീക്ഷിതമായി കാര്‍ നിന്നതോടെ പിന്നില്‍ വരികയായിരുന്ന മറ്റൊരു കാര്‍ ഇടിച്ചു. ഇതിന് പിന്നിലുണ്ടായിരുന്ന പൊഴുതന ഭാഗത്ത് നിന്നും കല്‍പറ്റയിലേക്ക് വരികയായിരുന്ന സ്വകാര്യബസ് മുമ്പിലെ കാറിലിടിക്കുകയും ചെയ്തു. ബസില്‍ 25ഓളം യാത്രക്കാരുണ്ടായിരുന്നു. രണ്ട് കാറിന്‍െറ പിന്‍ഭാഗവും ബസിന്‍െറ മുന്‍ഭാഗവും കേടുപറ്റി. ആര്‍ക്കും പരിക്കില്ല. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.