പുൽപള്ളി: വായ്പ വിതരണത്തിലെ ക്രമക്കേടുകളെ തുടർന്ന് പുൽപള്ളി സർവിസ് സഹകരണ ബാങ്കിന് നഷ്ടപ്പെട്ട ഏഴേകാൽകോടി രൂപ മുൻ ഭരണസമിതി അംഗങ്ങൾ, മുൻ സെക്രട്ടറി, മുൻ ഇേൻറണൽ ഓഡിറ്റർ എന്നിവരിൽനിന്നു തിരിച്ചുപിടിക്കാൻ നിർദേശം.
സഹകരണ നിയമം വകുപ്പ് 68 പ്രകാരം സർചാർജ് ചെയ്യാനാണ് ഉത്തരവ്. മുൻ പ്രസിഡൻറ് കെ.കെ. അബ്രഹാം, മുൻ ഭരണസമിതി അംഗങ്ങളായ വി.എം. പൗലോസ്, സുജാത ദിലീപ്, ബിന്ദു ചന്ദ്രൻ, ടോമി തേക്കുംമല, മണി പാമ്പനാൽ, സി. വേലായുധൻ, മുൻ സെക്രട്ടറി കെ.പി. രമാദേവി, മുൻ ഇേൻറണൽ ഓഡിറ്റർ പി.യു. തോമസ് എന്നിവരിൽ നിന്ന് 7,26,22,924 രൂപ രണ്ട് മാസത്തിനകം തിരിച്ചുപിടിക്കണമെന്നാണ് ഉത്തരവ്.
തുക തിരിച്ചടക്കാത്ത പക്ഷം റവന്യൂ റിക്കവറിയിലൂടെ ഇവരുടെ സ്വത്തുക്കളിൽനിന്നു ജപ്തി ചെയ്ത് ഈടാക്കും. ക്രമക്കേട് നടന്നെന്ന് തെളിഞ്ഞതിനെത്തുടർന്ന് 2018 ഡിസംബറിൽ ഭരണസമിതിയെ പിരിച്ചുവിട്ടിരുന്നു. സഹകരണവകുപ്പ് സ്വീകരിച്ച എല്ലാ നടപടികളും ഹൈകോടതി ശരിെവക്കുകയും ചെയ്തു. ഭരണസമിതി അംഗങ്ങളായിരുന്ന കെ.പി. മുകുന്ദൻ, ഫിലോമിന കാഞ്ഞൂക്കാരൻ, എൻ.യു. ഉലഹന്നാൻ എന്നിവരെ സർചാർജിൽനിന്നു ഒഴിവാക്കി.
അതേസമയം രാഷ്ട്രീയ േപ്രരിതമായിട്ടാണ് ഭരണസമിതിയെ പിരിച്ചുവിടുകയും മറ്റ് നടപടികളിലേക്ക് സഹകരണവകുപ്പിലെ ചില ഉദ്യോഗസ്ഥർ കടന്നതെന്നും മുൻ പ്രസിഡൻറ് കെ.കെ. അബ്രഹാം പറഞ്ഞു. നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.