മനുഷ്യരുടെ ജീവിതം പറിച്ചെടുത്ത് അവരെ സംരക്ഷിക്കുന്ന കഥാപാത്രമാണ് സദയം എന്ന സത്യനാഥൻ എന്ന കഥാപാത്രം. ഏത് കഥാപാത്രമായും മാറാൻ കഴിയുന്ന രൂപ സ്വാതന്ത്ര്യമുള്ള നടൻ കൂടിയാണ് മോഹൻലാൽ. ആ സ്വാതന്ത്ര്യം സത്യനാഥനിലും കാണാം.
കഥാപാത്രം: സത്യനാഥൻ
അഭിനേതാവ്: മോഹൻലാൽ
ചിത്രം: സദയം (1992)
സംവിധാനം: സിബി മലയിൽ
കമലദളം എന്ന ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച നന്ദഗോപൻ പ്രിയ കഥാപാത്രങ്ങളിലൊന്നാണ്. മൗനങ്ങളെ സൃഷ്ടിക്കുന്ന ശരീരമാണ് മോഹൻലാൽ എന്ന നടന്റെ സ്വത്ത്. കുറേകാലം നൃത്തം ചെയ്യാതിരുന്ന ഒരു നൃത്തഗുരു വേദിയിൽ ആനന്ദനടനമാടുന്നത് കണ്ട് അമ്പരന്നുപോയി. കലാ ജീവിതവും മനുഷ്യ ജീവിതവും ഭംഗിയായി ആ കഥാപാത്രം അവതരിപ്പിക്കുന്നു. മോഹൻലാലിനല്ലാതെ ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിയില്ല.
കഥാപാത്രം: നന്ദഗോപൻ
അഭിനേതാവ്: മോഹൻലാൽ
ചിത്രം: കമലദളം (1992)
സംവിധാനം: സിബി മലയിൽ
ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ആർട്ടിസ്റ്റ് എന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച മൈക്കിൾ എന്ന കഥാപാത്രത്തെ മറക്കാനാവില്ല. കാഴ്ച നഷ്ടപ്പെട്ട ഫഹദ് ഫാസിലിന്റെ കഥാപാത്രത്തിന്റെ കണ്ണുകൾ എന്നെ അത്ഭുതപ്പെടുത്തി. കാഴ്ചയില്ലാതായപ്പോൾ ആ കണ്ണുകളിൽ നിറങ്ങളുണ്ടായി. കാഴ്ചയില്ലാത്ത കണ്ണുകളിലൂടെ നിറങ്ങൾ കാണിക്കാൻ വലിയ കലാകാരന് മാത്രമേ സാധിക്കൂ. ആ കഥാപാത്രത്തിന്റെ നിറങ്ങൾ നഷ്ടപ്പെടുന്ന ജീവിതം ഭംഗിയായി ഫഹദ് ഫാസിൽ അവതരിപ്പിച്ചു.
കഥാപാത്രം: മൈക്കിൾഭയത്തിലൂടെ സഞ്ചരിക്കുന്ന ദിയ
അഭിനേതാവ്: ഫഹദ് ഫാസിൽ
ചിത്രം: ആർട്ടിസ്റ്റ് (2013)
സംവിധാനം: ശ്യാമ പ്രസാദ്
വിധു വിൻസെന്റ് സംവിധാനം ചെയ്ത സ്റ്റാൻഡ് അപ് എന്ന ചിത്രത്തിൽ രജിഷ വിജയൻ അവതരിപ്പിച്ച ദിയ എന്ന കഥാപാത്രത്തെ കുറിച്ച് ഇവിടെ പറയാതിരിക്കാനാവില്ല. ഭയത്തിലൂടെ സഞ്ചരിക്കുന്ന കഥാപാത്രത്തെയാണ് രജിഷ അവതരിപ്പിച്ചത്. പലകാര്യങ്ങളും പറയാതെ പറയുന്നതിൽ ആ കഥാപാത്രം വിജയിച്ചു.
കഥാപാത്രം: ദിയ
അഭിനേതാവ്: രജിഷ വിജയൻ
ചിത്രം: സ്റ്റാൻഡ് അപ് (2019)
സംവിധാനം: വിധു വിൻസെന്റ്
നമുക്ക് ചുറ്റുമുള്ള മനുഷ്യരുടെ ഉള്ളിലെന്തെന്ന് അറിയാനാവില്ല. സിനിമയുടെ തുടക്കം മുതൽ അവസാനം വരെ തന്റെ ഉള്ളിലിരിപ്പ് പുറത്ത് കാണിക്കാത്ത കഥാപാത്രമാണ് മുന്നറിയിപ്പ് എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ സി.കെ രാഘവൻ. അകം തിളച്ചു മറിയുമ്പോഴും പ്രതികരണത്തിലോ നോട്ടത്തിലോ മനസിലാകാത്ത തരത്തിൽ അഭിനയിച്ച കഥാപാത്രം.
കഥാപാത്രം: സി.കെ രാഘവൻ
അഭിനേതാവ്: മമ്മൂട്ടി
ചിത്രം: മുന്നറിയിപ്പ് (2014)
സംവിധാനം: വേണു
എക്കാലവും എന്നെ അത്ഭുതപ്പെടുത്തുന്ന കഥാപാത്രമാണ് പഞ്ചാഗ്നി എന്ന ചിത്രത്തിൽ ഗീത അവതരിപ്പിച്ച ഇന്ദിര എന്ന കഥാപാത്രം. അനുഭവത്തിന്റെ പലതലങ്ങൾ ആ കഥാപാത്രം കൊണ്ടുവരുന്നത്. വ്യക്തിത്വമുള്ള, മറ്റുള്ളവരെ ബഹുമാനിക്കുന്ന സ്ത്രീ കഥാപാത്രം ആണ് ഇന്ദിര.
കഥാപാത്രം: ഇന്ദിര
അഭിനേതാവ്: ഗീത
ചിത്രം: പഞ്ചാഗ്നി (1986)
സംവിധാനം: ഹരിഹരൻ
സാധാരണ മനുഷ്യരെ പ്രതിനിധീകരിക്കുന്ന കഥാപാത്രങ്ങളെ എങ്ങിനെ അവതരിപ്പിക്കുന്നു എന്നത് ഒരു നടനെ സംബന്ധിച്ച് പ്രധാനമാണ്. മൂത്തോൻ എന്ന ചിത്രത്തിൽ നിവിൻ പോളി അവതരിപ്പിച്ച അക്ബർ എന്ന കഥാപാത്രം അതിന് ഉദാഹരണമാണ്. ആ കഥാപാത്രത്തിന്റെ വൈകാരികത പൂർണമായും ഉൾകൊള്ളുന്ന തരത്തിൽ തന്നെയാണ് നിവിൻ അക്ബറിനെ അവതരിപ്പിച്ചത്. ആ ശരീര ഭാഷയെ അതുല്യമായ രീതിയിൽ നിവിൻ പോളി അവതരിപ്പിച്ചു.
കഥാപാത്രം: അക്ബർ
അഭിനേതാവ്: നിവിൻ പോളി
ചിത്രം: മൂത്തോൻ (2019)
സംവിധാനം: ഗീതു മോഹൻദാസ്
തന്റെ പ്രായത്തിനേക്കാൾ വലിയ കഥാപാത്രത്തെ അവതരിപ്പിക്കുകയെന്നത് വെല്ലുവിളി തന്നെയാണ്. എന്നാൽ ഈ വെല്ലുവിളിയെ അതിജീവിച്ചു എന്നതിനാലാണ് മഞ്ജു വാര്യർ അവതരിപ്പിച്ച കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിലെ ഭദ്രയെ ഇപ്പോഴും മറക്കാനാവാത്തത്. ആ കഥാപാത്രമായി മഞ്ജു വാര്യരുടെ പകർന്നാട്ടം അമ്പരപ്പിക്കുന്നതാണ്. ആ പ്രായത്തിൽ വേറെ ഒരു നടിക്കും ഭദ്രയെ അവതരിപ്പിക്കാൻ കഴിയില്ല.
കഥാപാത്രം: ഭദ്ര
അഭിനേതാവ്: മഞ്ജു വാര്യർ
ചിത്രം: കണ്ണെഴുതി പൊട്ടും തൊട്ട് (1999)
സംവിധാനം: ടി.കെ രാജീവ് കുമാർ
ലോകത്തോട് സംസാരിക്കുന്ന കഥാപാത്രമാണ് ആരണ്യകത്തിലെ അമ്മിണി. ആ കഥാപാത്രത്തിന് വേണ്ട ഭാവചേഷ്ടകൾ വളരെ മികച്ച രീതിയിൽ അമ്മിണി അവതരിപ്പിക്കുന്നു. കലാപരമായ ബ്രില്യൻസുള്ള കഥാപാത്രമാണ് അമ്മിണി.
കഥാപാത്രം: അമ്മിണി
അഭിനേതാവ്: ദലീമ
ചിത്രം: ആരണ്യകം (1988)
സംവിധാനം: ഹരിഹരൻ
പൂച്ചക്കൊരു മൂക്കുത്തി എന്ന ചിത്രത്തിൽ നെടുമുടി വേണു അവതരിപ്പിച്ച കഥാപാത്രത്തെ പറയാതെ ഈ പട്ടിക പൂർത്തിയാകില്ല. കുസൃതിയുള്ള ജീവിതത്തോട് കൗതുകമുള്ള കഥാപാത്രമാണ് നെടുമുടി വേണുവിന്റെ രാവുണ്ണി മേനോൻ. എത്ര കണ്ടാലും മതിവരാത്ത അഭിനയ സന്ദർഭങ്ങൾ ചിത്രത്തിലുണ്ട്. ആ കഥാപാത്രമാകാൻ നെടുമുടി വേണുവിന് മാത്രമേ കഴിയൂ.
കഥാപാത്രം: രാവുണ്ണി മേനോൻ
അഭിനേതാവ്: നെടുമുടി വേണു
ചിത്രം: പൂച്ചക്കൊരു മൂക്കുത്തി (1984)
സംവിധാനം: പ്രിയദർശൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.