മാ​ധ്യ​മം.​കോം ഒ​രു​ക്കു​ന്ന മെ​ഗാ ഡി​ജി​റ്റ​ൽ ഇ​വ​ന്‍റ്​ ‘മ​റ​ക്കി​ല്ലൊ​രി​ക്ക​ലും’ ലോ​ഗോ കൊ​ച്ചി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സം​വി​ധാ​യ​ക​രാ​യ സി​ദ്ദീ​ഖും ബ്ലെ​സ്സി​യും ചേ​ർ​ന്ന്​ അ​വ​ത​രി​പ്പി​ക്കു​ന്നു. സ്വ​യം​വ​ര സി​ൽ​ക്​​സ്​ റി​ലേ​ഷ​ൻ​സ്​ മീ​ഡി​യ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ നി​ഖി​ൽ, എ​ലേ​രി​യ ഗ്രേ​ഡ്​ വ​ൺ സോ​പ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ കെ.​സി ജാ​ബി​ർ, മൈ​ജി ഡി​ജി​റ്റ​ൽ ഹ​ബ്​ ബി​സി​ന​സ്​ ഡ​വ​ല​പ്​​മെ​ന്‍റ്​ മാ​നേ​ജ​ർ മു​ഹ​മ്മ​ദ്​ റ​ബി​ൻ, മാ​ധ്യ​മം സി.​ഇ.​ഒ പി.​എം സാ​ലി​ഹ്​ എ​ന്നി​വ​ർ സ​മീ​പം

ഇനി ലോകമലയാളി അടയാളപ്പെടുത്തും, മനസ്സിൽ നിന്നും പടിയിറങ്ങാത്ത കഥാപാത്രങ്ങൾ

കൊച്ചി: സ്വന്തം കഥാപാത്രം തിരശ്ശീലയിൽ തെളിയുന്നതു കാണാൻ ഭാഗ്യമില്ലാതെ ജീവനും വാരിപ്പിടിച്ചോടിയ നഷ്​ടനായികയായ പി.കെ റോസിയുടെ കാൽപാടുകളിൽ നിന്ന്​ 93 വർഷം പിന്നിട്ട മലയാള സിനിമയുടെ ചരിത്രത്തിലെ അവിസ്​മരണീയ കഥാപാത്രങ്ങൾ തേടി മാധ്യമം.കോമിന്‍റെ യാത്രക്ക്​ തുടക്കമായി. നൂറ്റാണ്ടോടടുക്കുന്ന മലയാള സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട 10 കഥാപാത്രങ്ങളെ കണ്ടെത്തുന്ന ആദ്യത്തെ ആഗോള മൊഗാ ഡിജിറ്റൽ ഇവന്‍റ്​ 'മറക്കില്ലൊരിക്കലും' ലോഗോ കൊച്ചിയിൽ നടന്ന പ്രൗഡഗംഭീര ചടങ്ങിൽ സംവിധായകരായ സിദ്ദീഖും ബ്ലെസ്സിയും ചേർന്ന്​ അവതരിപ്പിച്ചു. ലോക മലയാളികളെ മുഴുവൻ പങ്കെടുപ്പിച്ച് നടത്തുന്ന ഈ മെഗാ ഇവൻറിൽ മനസ്സിൽ നിന്നും പടിയിറങ്ങാത്ത പത്ത് കഥാപാത്രങ്ങളെ പ്രേക്ഷകലോകം തെരഞ്ഞെടുക്കും.

20 ലക്ഷത്തോളം പ്രേക്ഷകർ പങ്കെടുക്കുന്ന, മൂന്ന് മാസം നീണ്ടു നിൽക്കുന്ന ഓൺലൈൻ മത്സരമാണ് 'മറക്കില്ലൊരിക്കലും' പദ്ധതിയുടെ മുഖ്യ ആകർഷണം. സാഹിത്യം, സാംസ്കാരികം, രാഷ്​്ട്രീയം, മാധ്യമം, കായികം, പരിസ്ഥിതി, ബിസിനസ് തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളുടെ ഇഷ്​ടകഥാപാത്രങ്ങളിൽനിന്ന്​ പ്രേക്ഷകരുടെ പ്രിയകഥാപാത്രങ്ങളിലേക്ക്​ സഞ്ചരിക്കുന്ന ദീർഘമായ പ്രക്രിയയാണ്​ രൂപകൽപന ചെയ്​തിരിക്കുന്നത്​. ഏറ്റവും ഒടുവിൽ പ്രേക്ഷകർ വോട്ടിങ്ങിലൂടെ ഏറ്റവും പ്രിയ കഥാപാത്രങ്ങളെ കണ്ടെത്തും.

93 വർഷത്തെ ലക്ഷക്കണക്കിന് കഥാപാത്രങ്ങളിൽ നിന്ന് പത്തെണ്ണം തെരഞ്ഞെടുക്കുന്ന സാഹസികമായ ഡിജിറ്റൽ ഇവൻറാണ് മറക്കില്ലൊരിക്കലുമെന്ന് മാധ്യമം സി.ഇ. പി.എം. സ്വാലിഹ് വ്യക്തമാക്കി.

വ്യത്യസ്​തമായ ആശയമാണ് 'മാധ്യമം' തെരഞ്ഞെടുത്തിരിക്കുന്നതെന്ന് സംവിധാകയൻ സിദ്ദീഖ് പറഞ്ഞു. അതിഗംഭീരമായ കഥാപാത്രങ്ങളുടെ നീണ്ട നിരയിൽ നിന്ന്​ 10 കഥാപാത്രങ്ങളെ കണ്ടെത്തുമ്പോൾ ഇന്നലെകളിൽ പ്രേക്ഷകഹൃദയങ്ങൾ കവർന്ന കഥാപാത്രങ്ങളെക്കൂടി ഓർമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ​ുരുഷ കേന്ദ്രിതമായ കഥാപാത്രങ്ങളിൽ മാത്രമായി തെരഞ്ഞെടുപ്പ്​ ചുരുങ്ങ​ിപ്പോകരുതെന്നും കരുത്തുറ്റ നിരവധി സ്​ത്രീ കഥാപാത്രങ്ങളെ മലയാള സിനിമ സംഭാവന ചെയ്​തിട്ടുണ്ടെന്നും സംവിധായകൻ ബ്ലെസി പറഞ്ഞു.

തുടർന്നു നടന്ന ചലച്ചിത്ര സംവാദത്തിൽ മൈജി ബിസിനസ് ഡെവപല്മെൻറ് മാനേജർ മുഹമ്മദ് റബീഹ്, എലേരിയ ഗ്രേഡ് വൺ സോപ്പ് എം.ഡി കെ.സി. ജാബിർ, സ്വയംവര സിൽക്ക്സ് മീഡിയ വിഭാഗം തലവൻ നിഖിൽ, മാധ്യമം സീനിയർ സബ്​ എഡിറ്റർ കെ.എ. സൈഫുദ്ദീൻ എന്നിവർ പങ്കെടുത്തു. പ്രമുഖ ടി.വി താരങ്ങളായ കല്ല​ുവും മാത്തുവും പരിപാടിയുടെ അവതാരകരായി.


Full View


Tags:    
News Summary - marakkillorikkalum mega digital event

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.