1928 നവംബർ ഏഴിന് തിരുവനന്തപുരം നഗരത്തിലെ ക്യാപിറ്റോൾ തിയറ്ററിന്‍റെ മുറ്റത്തുനിന്നായിരുന്നു മലയാള സിനിമയുടെ യാത്ര തുടങ്ങിയത്. സ്വന്തം വേഷം വെള്ളിത്തിരയിൽ തെളിയുന്നതു കാണാൻ ഭാഗ്യമില്ലാതെ ജീവനും വാരിപ്പിടിച്ച് ഓടേണ്ടിവന്ന പി.കെ റോസി എന്ന നഷ്ടനായികയുടെ കാൽപ്പാടുകളിൽ നിന്ന് തുടങ്ങിയ യാത്ര.. 93 വർഷങ്ങൾ പിന്നിട്ട യാത്ര...
അതിനിടയിൽ കടന്നുപോയത് ആയിരക്കണക്കിന് സിനിമകൾ... ലക്ഷക്കണക്കിന് കഥാപാത്രങ്ങൾ... പതിനായിരക്കണക്കിന് നടീനടന്മാർ... താരങ്ങൾ.. താരങ്ങളുടെ താരങ്ങളും സൂപ്പർ താരങ്ങളും മെഗാ താരങ്ങളും വേറേ...
തിരശ്ശീലക്ക് തീപിടിപ്പിച്ച കഥാസന്ദർഭങ്ങൾ.. തിയറ്റർ വിട്ടിറങ്ങി കാലങ്ങളായിട്ടും നോവും നൊമ്പരവും വികാരവുമായി വിടാതെ പിന്തുടരുന്ന കഥാപാത്രങ്ങൾ... പുരസ്കാരങ്ങൾ കൊണ്ട് ലോകം അംഗീകരിച്ച നടനവൈഭവങ്ങൾ.. അങ്ങനെയങ്ങനെ കാലമേറെ കടന്നും മലയാള സിനിമ ജൈത്രയാത്ര തുടരുന്നു...
93 വർഷത്തെ മലയാള സിനിമയിലെ ഏറ്റവും അവിസ്മരണീയമായി പ്രേക്ഷകർ കരുതുന്ന 10 കഥാപാത്രങ്ങളെ കണ്ടെത്താൻ മാധ്യമം.കോമും യാത്ര തുടങ്ങുകയാണ്. ഒരിക്കലും മറക്കാനാവാത്ത ആ 10 കഥാപാത്രങ്ങളെ ലോകമെങ്ങുമുള്ള മലയാളികൾ 'മറക്കില്ലൊരിക്കലും..' എന്ന മെഗാ ഡിജിറ്റൽ ഇവൻറിലൂടെ കണ്ടെത്തുന്നു...
രാഷ്ട്രീയക്കാരും എഴുത്തുകാരും സാഹിത്യകാരന്മാരും മതപുരോഹിതരും ആക്ടിവിസ്റ്റുകളും വിദ്യാർഥികളും മാധ്യമപ്രവർത്തകരുമൊക്കെയായി പല പല കള്ളികളിൽ ജീവിക്കുമ്പോഴും എല്ലാവരെയും ചേർത്തുനിർത്തുന്ന വികാരത്തിന്‍റെ പേരുകൂടിയാണ് സിനിമ. ഓരോ രംഗത്തുമുള്ളവർ അവർക്ക് പ്രിയപ്പെട്ട 10 കഥാപാത്രങ്ങെളക്കുറിച്ച് നമ്മോടു പറയുന്നു. ഇത്രകാലം കടന്നിട്ടും എന്തുകൊണ്ട് ആ കഥാപാത്രങ്ങൾ മനസ്സിൽനിന്നിറങ്ങിപ്പോകുന്നില്ലെന്ന് അവർ പറയുന്നു. ഇഷ്ടം തുറന്നു പ്രഖ്യാപിക്കുന്നു...
അടുത്ത ഊഴം നമ്മുടെതാണ്... നമുക്കിഷ്ടപ്പെട്ട 10 കഥാപാത്രങ്ങളെ ആ ചുരുക്കപ്പട്ടികയിൽ നിന്ന് നമ്മൾ കണ്ടെത്തും. അതും ലോകമെങ്ങുമുള്ള മലയാളികൾ നടത്തുന്ന ഓൺലൈൻ വോട്ടിങ്ങിലൂെട..
വിവിധ ഘട്ടങ്ങളിലൂടെ ആഘോഷമായി നമ്മുടെ പ്രിയ കഥാപാത്രത്തെ കെണ്ടത്തുന്ന ദീർഘമായ ഒരു പ്രക്രിയയാണിത്... ഡിസംബർ 10നു ശേഷം മാധ്യമം.കോമിലൂടെ പ്രേക്ഷകർക്ക് ഇഷ്ടകഥാപാത്രങ്ങൾക്കായി വോട്ടു ചെയ്തു തുടങ്ങാം..
ഓരോ ഘട്ടത്തിലുമുണ്ട് ആകർഷകമായ സമ്മാനങ്ങൾ...
കച്ചമുറുക്കുക... ഇഷ്ട കഥാപാത്രങ്ങളെ കണ്ടെത്തുക...
മറക്കരുത് ഒരിക്കലും...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.