ചെറുപ്പകാലത്ത് എന്നെ നൊമ്പരപ്പെടുത്തിയ കഥാപാത്രമാണ് ഓടയിൽ നിന്ന് എന്ന ചിത്രത്തിലെ സത്യൻ അവതരിപ്പിച്ച കഥാപാത്രം. ചുമച്ച് ഉന്തുവണ്ടി വലിക്കുന്ന പപ്പുവിനെ കാണാൻ കഴിയാതെ ഞാൻ തിയറ്ററിൽ നിന്ന് പുറത്തിറങ്ങി നിൽക്കുക വരെയുണ്ടായി. മനസിൽ ആഴത്തിൽ മുറിവേൽപ്പിച്ച കഥാപാത്രമാണ് പ്പപു.
കഥാപാത്രം: പപ്പു
അഭിനേതാവ്: സത്യൻ
ചിത്രം: ഓടയിൽ നിന്ന് (1965)
സംവിധാനം: കെ എസ് സേതുമാധവൻ
കൊട്ടാരക്കര ശ്രീധരൻ നായർ അവതരിപ്പിച്ച മികച്ച കഥാപാത്രമാണ് അരനാഴിക നേരത്തിലെ കുഞ്ഞേനാച്ചൻ. ആ ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളേക്കാൾ നിറഞ്ഞ് നിൽക്കുന്നത് കുഞ്ഞേനാച്ചനാണ്. മലയാളം കണ്ട അതുല്യനടനാണ് കൊട്ടാരക്കര ശ്രീധരൻ നായർ.
കഥാപാത്രം: കുഞ്ഞേനാച്ചൻ
അഭിനേതാവ്: കൊട്ടാരക്കര ശ്രീധരൻ നായർ
ചിത്രം: അരനാഴിക നേരം (1970)
സംവിധാനം: കെ.എസ്. സേതുമാധവൻ
ഭരത് ഗോപിയുടെ തബലിസ്റ്റ് അയ്യപ്പനാണ് യവനിക എന്ന ചിത്രത്തിൽ തിളങ്ങി നിൽക്കുന്നത്. അയ്യപ്പൻ സാധാരണ കഥാപാത്രമായിരുന്നില്ല. ചിത്രത്തിലെ രംഗങ്ങളെല്ലാം മനസിൽ തൊടുന്നതായിരുന്നു. സിനിമ കണ്ടിറങ്ങിയാലും തബലിസ്റ്റ് അയ്യപ്പൻ നമ്മോടൊപ്പം വരും.
കഥാപാത്രം: തബലിസ്റ്റ് അയ്യപ്പൻ
അഭിനേതാവ്: ഭരത് ഗോപി
ചിത്രം: യവനിക (1982)
സംവിധാനം: കെ.ജി. ജോർജ്
തിലകൻ ചെയ്ത കഥാപാത്രങ്ങളിൽ ഏറെ ഇഷ്ടപ്പെട്ടത് മൂന്നാംപക്കത്തിലെ തമ്പിയെ ആണ്. പ്രായത്തെ മറന്നുകൊണ്ടുള്ള അഭിനയമായിരുന്നു അത്. മനസിൽ തൊട്ട കഥാപാത്രമാണ് തമ്പി
കഥാപാത്രം: തമ്പി
അഭിനേതാവ്: തിലകൻ
ചിത്രം: മൂന്നാംപക്കം (1988)
സംവിധാനം: പത്മരാജൻ
മമ്മൂട്ടി കഥാപാത്രങ്ങളിൽ ഏറെ ഇഷ്ടം തനിയാവർത്തനത്തിലെ ബാലൻ മാഷിനെയാണ്. ചിത്രത്തിൽ മമ്മൂട്ടിയുടെ അഭിനയം കണ്ട് കണ്ണുനിറഞ്ഞിട്ടുണ്ട്. ഇന്ന് ബാലൻ മാഷിനെ ഓർക്കുമ്പോൾ മനസ്പിടയും.
കഥാപാത്രം: ബാലൻ മാസ്റ്റർ
അഭിനേതാവ്: മമ്മൂട്ടി
സിനിമ: തനിയാവർത്തനം (1987)
സംവിധാനം: സിബി മലയിൽ
മൂന്നാംപക്കത്തിൽ തിലകന്റെ കഥാപാത്രത്തോടൊപ്പം പ്രേക്ഷകരോട് കൂടെ പോരുന്നതാണ് ജഗതി അവതരിപ്പിച്ച കവല എന്ന കഥാപാത്രവും. മറ്റുചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി തമാശയും ഗൗരവും ചേർന്നുള്ള ആഭിനയമാണ് ചിത്രത്തിൽ ജഗതി കാഴ്ചവെച്ചത്.
കഥാപാത്രം: കവല
അഭിനേതാവ്: ജഗതി
ചിത്രം: മൂന്നാംപക്കം (1988)
സംവിധാനം: പത്മരാജൻ
മംഗലശ്ശേരി നീലകണ്ഠന്റെ വലംകൈയ്യായി നിന്ന് കൈയ്യടി വാങ്ങിയ കഥാപാത്രമാണ് രാവണപ്രഭുവിൽ ഇന്നസെന്റ് അവതരിപ്പിച്ച വാര്യർ. അതുവരെ ഇന്നസെന്റ് അവതരിപ്പിച്ച വേഷങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തതയുള്ള കഥാപാത്രമായിരുന്നു അത്. തന്റെയുള്ളിൽ മികച്ച അഭിനേതാവുണ്ടെന്ന് ഇന്നസെന്റ് തെളിയിച്ച കഥാപാത്രം കൂടിയായിരുന്നു വാര്യർ.
കഥാപാത്രം: വാര്യർ
അഭിനേതാവ്: ജഗതി
ചിത്രം: മൂന്നാംപക്കം (1988)
സംവിധാനം: പത്മരാജൻ
മനോജ് കെ ജയൻ അവതരിപ്പിച്ചതിൽ ഏക്കാലവും ഓർമ്മിക്കപ്പെടുന്ന കഥാപാത്രമാണ് സർഗം എന്ന ചിത്രത്തിലെ കുട്ടൻ തമ്പുരാൻ. പാളിപ്പോകാവുന്ന ഓരു കഥാപാത്രത്തെ നോട്ടം കൊണ്ടും നടത്തം കൊണ്ടും തന്റേതായ അടയാളം പതിപ്പിക്കാൻ മനോജ് കെ ജയന് സാധിച്ചു.
കഥാപാത്രം: കുട്ടൻ തമ്പുരാൻ
അഭിനേതാവ്: മനോജ് കെ ജയൻ
ചിത്രം: സർഗം (1992)
സംവിധാനം: ഹരിഹരൻ
ആത്മസമർപ്പണമുള്ള അഭിനേതാവാണ് ഫഹദ് ഫാസിൽ. ട്രാൻസ് എന്ന ചിത്രത്തിലെ ഫഹദിന്റെ കഥാപാത്രം മാത്രം പരിശോധിച്ചാൽ അക്കാര്യം വ്യക്തമാകും. ട്രാൻസിലെ ജ്വോഷ്വായെ ഇത്ര മികച്ച രീതിയിൽ അവതരിപ്പിക്കാൻ കഴിവുള്ള വേറെ നടൻമാരില്ല എന്ന് ആ പ്രകടനം കണ്ടാൽ മനസിലാകും.
കഥാപാത്രം: വിജു പ്രസാദ്/ജോഷ്വാ കാൾട്ടൺ
അഭിനേതാവ്: ഫഹദ് ഫാസിൽ....
ചിത്രം: ട്രാൻസ് (2019)
സംവിധാനം: അൻവർ റഷീദ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.