എന്ന് കാണുമ്പോഴും പുതുമ തോന്നുന്ന ചിത്രമാണ് സി.ഐ.ഡി മൂസ. ദിലീപിന്റെ ഏറെയിഷ്ടപ്പെട്ട ചിത്രവുമാണ് സി.ഐ.ഡി മൂസ. നിറയെ കോമഡികളുള്ള ഈ ചിത്രം ടി.വിയിൽ വരുമ്പോൾ കുത്തിയിരുന്ന് കാണും.
കഥാപാത്രം: മൂലംകുഴിയിൽ സഹദേവൻ
അഭിനേതാവ്: ദിലീപ്
സിനിമ: സി.ഐ.ഡി മൂസ (2003)
സംവിധാനം: ജോണി ആന്റണി
മലയാള സിനിമയിൽ പഞ്ച് ഡയലോഗ് പറഞ്ഞ വില്ലൻ കഥാപാത്രമാണ് 'പ്രജ' എന്ന ചിത്രത്തിൽ ഷമ്മി തിലകൻ അവതരിപ്പിച്ച ബലരാമൻ. ഇടക്ക് യൂടൂബിലൂടെ ഷമ്മി തിലകൻെറ ഡയലോഗുകൾ മാത്രം ഇപ്പോഴും കാണാറുണ്ട്.
കഥാപാത്രം: ബലരാമൻ
അഭിനേതാവ്: ഷമ്മി തിലകൻ
സിനിമ: പ്രജ (2001)
സംവിധാനം: ജോഷി
പുലിവാൽ കല്യാണത്തിലെ 'മണവാളൻ' എനിക്ക് റിലേറ്റ് ചെയ്യാവുന്ന കഥാപാത്രമാണ്. ചിത്രത്തിൽ സലീം കുമാറിന്റെ ഓരോ ഡയലോഗും കേട്ട് തലതല്ലി ചിരിക്കും. ജീവിതത്തിൽ ഞാനും മണവാളനെ പോലെയാണെന്ന് തോന്നിയിട്ടുണ്ട്.
കഥാപാത്രം: മണവാളൻ
അഭിനേതാവ്: സലീം കുമാർ
സിനിമ: പുലിവാൽ കല്യാണം (2003)
സംവിധാനം: ഷാഫി
കല്യാണരാമനിലെ ഇന്നസെന്റ് അവതരിപ്പിച്ച 'പോഞ്ഞിക്കര'യും പ്രിയ കഥാപാത്രങ്ങളിലൊന്നാണ്. പ്രേക്ഷകരെ ഇത്രയും ചിരിപ്പിച്ച ഇപ്പോഴും ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന കഥാപാത്രമാണ് പോഞ്ഞിക്കര.
കഥാപാത്രം: പോഞ്ഞിക്കര
അഭിനേതാവ്: ഇന്നസെന്റ്
സിനിമ: കല്യാണരാമൻ (2002)
സംവിധാനം: ഷാഫി
മമ്മൂട്ടിയുടെ മാസ് ചിത്രങ്ങളിൽ പ്രിയപ്പെട്ടത് 'ധ്രുവ'ത്തിലെ 'നരസിംഹ മന്നാഡിയാ'റാണ്. ചിത്രത്തിലെ പാട്ടുകളും ഏറെ ഇഷ്ടം.
കഥാപാത്രം: നരസിംഹ മന്നാഡിയാർ
അഭിനേതാവ്: മമ്മൂട്ടി
സിനിമ: ധ്രുവം (1993)
സംവിധാനം: ജോഷി
'എഫ്.ഐ.ആർ' എന്ന ചിത്രത്തിൽ സുരേഷ് ഗോപിക്ക് മുന്നിൽ മാസ് കാണിച്ച വില്ലൻ 'നരേന്ദ്ര ഷെട്ടി'യെ മറക്കാനാവില്ല. മലയാളത്തിലെ ക്ലാസിക് വില്ലനാണ് അദ്ദേഹം. മറ്റൊരു വില്ലനും ഇത്രയും മികച്ച പശ്ചാത്തല സംഗീതവും മാസ് ഡയലോഗുകളും ലഭിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല.
കഥാപാത്രം: നരേന്ദ്ര ഷെട്ടി
അഭിനേതാവ്: രാജീവ്
സിനിമ: എഫ്.ഐ.ആർ (1999)
സംവിധാനം: ഷാജി കൈലാസ്
'മൂക്കില്ലാ രാജ്യത്ത്' എന്ന ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും ഇഷ്ടമാണെങ്കിലും തിലകൻ അവതരിപ്പിച്ച 'കേശവൻ' എന്ന കഥാപാത്രമാണ് പ്രിയപ്പെട്ടത്.
കഥാപാത്രം: കേശവൻ
അഭിനേതാവ്: തിലകൻ
സിനിമ: മൂക്കില്ലാരാജ്യത്ത് (1991)
സംവിധാനം: താഹ, അശോകൻ
ഫഹദ് ഫാസിലിന്റ ഇഷ്ട കഥാപാത്രം 'കുമ്പളങ്ങി നൈറ്റ്സ്' എന്ന ചിത്രത്തിലെ 'ഷമ്മി'യാണ്. മലയാള സിനിമ ഇത്തരമൊരു സൈക്കോയെ കണ്ടിട്ടില്ല. പ്രകടനം കൊണ്ട് ആ കഥാപാത്രത്തെ ഫഹദ് ഫാസിൽ മികച്ചതാക്കി.
കഥാപാത്രം: ഷമ്മി
അഭിനേതാവ്: ഫഹദ് ഫാസിൽ
സിനിമ: കുമ്പളങ്ങി നൈറ്റ്സ് (2019)
സംവിധാനം: മധു സി നാരായണൻ
'കമ്മട്ടിപാടം' എന്ന ചിത്രത്തിൽ വിനായകൻ അവതരിപ്പിച്ച 'ഗംഗൻ' ഏറെ സ്വീധീനിച്ച കഥാപാത്രമാണ്. സ്വാഭാവിക അഭിനയമാണ് വിനായകൻ ചിത്രത്തിൽ കാഴ്ചവെച്ചത്. വിനായകൻ ചിത്രത്തിൽ പറഞ്ഞ ചില ഡയലോഗുകൾ പറഞ്ഞ് ഞാൻ ഇടക്ക് അനുകരിക്കാൻ ശ്രമിക്കും.
കഥാപാത്രം: ഗംഗൻ
അഭിനേതാവ്: വിനായകൻ
സിനിമ: കമ്മട്ടിപാടം (2016)
സംവിധാനം: രാജീവ് രവി
ടി.വിയിൽ വരുമ്പോൾ കണ്ടിരുന്ന് പോകുന്ന ചിത്രമാണ് 'ഇൻ ഹരിഹർ നഗർ'. ചിത്രത്തിൽ ജഗദീഷ് അവതരിപ്പിച്ച 'അപ്പുക്കുട്ടനെ' ഒരുപാടിഷ്ടമാണ്. ആ സിനിമ ഇഷ്ടപ്പെട്ട ഭൂരിഭാഗം ആളുകളുടെയും ഇഷ്ടകഥാപാത്രവും അപ്പുക്കുട്ടനായിരിക്കും.
കഥാപാത്രം: അപ്പുക്കുട്ടൻ
അഭിനേതാവ്: ജഗദീഷ്
സിനിമ: ഇൻ ഹരിഹർ നഗർ (1990)
സംവിധാനം: സിദ്ദീഖ് ലാൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.