ബംഗളൂരു: വനപാലകനെ കത്തി ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപിച്ച കേസിൽ പ്രതിക്ക് 10 വർഷം തടവ്. കുടക് കണീകണ്ഡി ഗാലിബീഡ് സ്വദേശി തിമ്മയ്യയെ കുറ്റക്കാരനാണെന്ന് കണ്ടെത്തി മടിക്കേരിയിലെ പ്രിൻസിപ്പൽ ജില്ല ആൻഡ് സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. 2022 മേയ് 11നാണ് കേസിനാസ്പദമായ സംഭവം.
തന്റെ വീടിനു സമീപത്തെ സ്ഥലം മാലിന്യ സംസ്കരണത്തിനായി ഗ്രാമപഞ്ചായത്ത് അധികൃതർക്ക് ചൂണ്ടിക്കാണിച്ചുനൽകി എന്ന കാരണത്താൽ വനംവകുപ്പ് ജീവനക്കാരനായ അപ്പണ്ണ റായിയെ തടഞ്ഞു നിർത്തി പ്രതി കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ അപ്പണ്ണയുടെ ഇടതു കൈവിരലുകൾക്ക് പരിക്കേറ്റു. കേസെടുത്ത മടിക്കേരി റൂറൽ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. കുറ്റപത്രം സമർപ്പിച്ച കേസിൽ കഴിഞ്ഞദിവസമാണ് കോടതി ശിക്ഷ വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.