മംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ സുള്ള്യക്കടുത്ത ബൽപ നിക്ഷിപ്ത വനമേഖലയിൽ ഗുട്ടഗരു-ബൽപ പാതക്കരികിൽ 28 കുരങ്ങുകളുടെ ജഡം കൂട്ടിയിട്ട നിലയിൽ കണ്ടെത്തി.
പരിസരത്ത് എവിടെയോ നിന്ന് വിഷം കൊടുത്ത് കൊന്നശേഷം തള്ളിയതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ദക്ഷിണ കന്നട ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ എസ്. മാരിയപ്പ പറഞ്ഞു.
എനെക്കല്ലുവിലെ വനം വകുപ്പ് നഴ്സറിയിൽ വെറ്ററിനറി സർജന്മാരുടെ സംഘം കുരങ്ങുകളുടെ പോസ്റ്റ് മോർട്ടം നടത്തി. വൃക്കകളും മറ്റു ആന്തരിക അവയവങ്ങളും വിദഗ്ധ പരിശോധനക്ക് മഡിവാളയിലെയും ബംഗളൂരുവിലെയും ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്ക് അയച്ചു. വനമേഖലയിലെ സി.സി.ടി.വി കാമറകൾ പരിശോധിച്ചുവരുകയാണെന്ന് മാരിയപ്പ അറിയിച്ചു. വന്യമൃഗ സംരക്ഷണ നിയമപ്രകാരം വനം വകുപ്പ് കേസ് രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.