മൂന്ന് വർഷത്തിൽ 3000 പെൺ ഭ്രൂണഹത്യ; ഉത്തരം മുട്ടി മാണ്ട്യ ആരോഗ്യ അധികൃതർ

മംഗളൂരു: മാണ്ട്യയിൽ ശർക്കര നിർമ്മാണ ശാലയുടെ മറവിലും മൈസൂറുവിലെ സ്വകാര്യ ആശുപത്രികളിലുമായി മൂന്ന് വർഷത്തിനിടെ 3000ത്തോളം പെൺ ഭ്രൂണഹത്യകൾ നടക്കുമ്പോൾ എന്ത് ചെയ്യുകയായിരുന്നു എന്ന വിദഗ്ധ സംഘത്തിന്റെ ചോദ്യത്തിന് മുന്നിൽ ഉത്തരം മുട്ടി മാണ്ട്യ ആരോഗ്യ അധികൃതർ.ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവു ബംഗളൂരുവിൽ വിളിച്ചു ചേർത്ത യോഗത്തിനു പിന്നാലെ ഡോ.ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം മാണ്ട്യ ജില്ല ആരോഗ്യ ഓഫീസിൽ(ഡിഎച്ച്ഒ) പരിശോധന നടത്തി.ഭ്രൂണഹത്യകൾ സംബന്ധിച്ച രേഖകൾ ഒന്നും കണ്ടെത്താനായില്ലെന്നാണ് വിവരം.

ഭ്രൂണഹത്യ കേസിൽ അറസ്റ്റിലായ മൈസൂറുവിലെ ചന്ദ്രൻ ബല്ലാൾ,തുളസീധരൻ, എന്നിവർ ഡോക്ടർമാർ ആണെന്ന് പൊലീസ് എഫ്ഐആറിൽ പറയുന്നുണ്ടെങ്കിലും അവർ ഡോക്ടർമാർ അല്ലെന്ന് ശ്രീനിവാസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.ശർക്കര ഫാക്ടറിയിൽ ഭ്രൂണ ലിംഗ നിർണയമാണ് നടത്തി വന്നത്.മറ്റു കാര്യങ്ങൾ ഡോക്ടർമാർ അല്ലാത്ത പ്രതികളുടെ നിയന്ത്രണത്തിലാണ് നടന്നത്.

Tags:    
News Summary - 3000 female feticide in three years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.