മംഗളൂരു: ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ കഡബ പ്രീ യൂനിവേഴ്സിറ്റി കോളജിലെ മൂന്ന് വിദ്യാർഥിനികൾക്ക് സംസ്ഥാന സർക്കാർ നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകും. മംഗളൂരുവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടികളെയും രക്ഷിതാക്കളെയും സന്ദർശിച്ചശേഷം കർണാടക വനിത കമീഷൻ അധ്യക്ഷ നാഗലക്ഷ്മി ചൗധരി അറിയിച്ചതാണിത്.
മൂന്നുപേരും അപകടനില തരണം ചെയ്തതായി നാഗലക്ഷ്മി ചൊവ്വാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. രണ്ടാഴ്ച ചികിത്സ തുടരേണ്ടതുണ്ടെന്നാണ് ഡോക്ടർമാർ അറിയിച്ചത്. ശേഷം രണ്ടുപേർക്ക് പ്ലാസ്റ്റിക് സർജറി ആവശ്യമുണ്ട്. ചികിത്സ, പ്ലാസ്റ്റിക് സർജറി ചെലവുകൾ പൂർണമായി സർക്കാർ വഹിക്കും. പി.യു പരീക്ഷ മുടങ്ങുന്നതിലെ ആശങ്കയാണ് കുട്ടികൾ പങ്കുവെച്ചത്. സമ ക്ലാസിൽ പഠിക്കുന്ന മകനുള്ള തനിക്ക് അവരുടെ പ്രയാസം നന്നായി മനസ്സിലാക്കാൻ കഴിയുന്നു.
വിദ്യാഭ്യാസമന്ത്രിയുമായി സംസാരിച്ച് ബദൽ സംവിധാനം ഏർപ്പെടുത്തുമെന്ന് നാഗലക്ഷ്മി പറഞ്ഞു. തിങ്കളാഴ്ച ദക്ഷിണ കന്നട ജില്ലയിലെ മറ്റൊരു കോളജിൽ എം.ബി.എ വിദ്യാർഥിയായ മലപ്പുറം നിലമ്പൂർ സ്വദേശി അബിൻ ശിബി (23) നടത്തിയ ആസിഡ് ആക്രമണത്തിലാണ് 17കാരായ അലിന സെബി, അർച്ചന, അമൃത എന്നീ വിദ്യാർഥിനികൾക്ക് പൊള്ളലേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.