ബംഗളൂരു: നാഗർഹോളെ ദേശീയ പാർക്കിനടുത്ത മെടികുപ്പെ വനമേഖലയിലെ കല്ലഹട്ടി ഗ്രാമത്തിൽ പിഞ്ചുബാലനെ കടിച്ചുകൊന്ന പുലിയെ വേട്ടയാടാൻ ആനകളുമായി 80 അംഗ വനപാലക സംഘം ദൗത്യം ആരംഭിച്ചു. കൃഷ്ണ നായ്ക്-മഹാദേവിബായ് ദമ്പതികളുടെ മകനും സിദ്ധാപുരം ഗവ. സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിയുമായ ചരൺ നായ്ക് കൊല്ലപ്പെട്ടതിനെത്തുടർന്ന് നാട്ടുകാർ നടത്തിയ പ്രതിഷേധത്തെതുടർന്നാണിത്. പിതാവിന്റെയും മാതാവിന്റെയും കൂടെ കൃഷിത്തോട്ടത്തിൽ പോയപ്പോഴാണ് കുട്ടി ആക്രമണത്തിനിരയായത്. മകനെ മരത്തണലിൽ നിർത്തി പച്ചമുളക് പറിക്കാൻ പാടത്തിറങ്ങിയ ദമ്പതികൾ ഉച്ചയോടെ തിരിച്ചുവന്നപ്പോൾ കുട്ടിയെ പുലി കടിച്ചെടുത്ത് ഓടുന്നതാണ് കണ്ടത്. അലമുറയിട്ട് ആളുകളെ കൂട്ടി പുലിയെ ഓടിച്ചെങ്കിലും കൊന്നുതിന്നതിന്റെ ബാക്കി മൃതദേഹമാണ് കണ്ടെത്താനായത്.
നടുങ്ങിയ നാട്ടുകാർ വനപാലകർക്കെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയതിനെത്തുടർന്നാണ് പുലിവേട്ട ദൗത്യം. ദസറക്കായി മെരുക്കിയ അർജുന, അശ്വത്ഥാമാ, മഹാരാഷ്ട്ര ഭീമ എന്നീ ആനകളാണ് ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ ഹർഷകുമാർ ചിക്കനരഗുണ്ട, ചീഫ് കൺസർവേറ്റർ കുമാർ പുഷ്കർ എന്നിവർ നയിക്കുന്ന ദൗത്യസംഘത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.