മൈസൂരുവിൽ 82 അനധികൃത സ്കാനിങ് സെന്ററുകൾ കണ്ടെത്തി

ബം​ഗ​ളൂ​രു: മൈ​സൂ​രു ജി​ല്ല​യി​ൽ പി.​സി.​പി.​എ​ൻ.​ഡി.​ടി ലൈ​സ​ൻ​സി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന 82 അ​ൾ​ട്രാ സൗ​ണ്ട് സ്കാ​നി​ങ് സെ​ന്റ​റു​ക​ൾ ക​ണ്ടെ​ത്തി. ഈ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ നോ​ട്ടീ​സ് അ​യ​ക്കാ​ൻ ജി​ല്ല ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ ഡോ. ​കെ.​വി. രാ​ജേ​ന്ദ്ര നി​ർ​ദേ​ശം ന​ൽ​കി. മൂ​ന്നു​വ​ർ​ഷ​ത്തി​നി​ടെ മൈ​സൂ​രു​വി​ലെ ര​ണ്ട് ആ​ശു​പ​ത്രി​ക​ളി​ൽ ആ​യി​ര​ത്തോ​ളം അ​ന​ധി​കൃ​ത ഭ്രൂ​ണ​ഹ​ത്യ​ക​ൾ ന​ട​ത്തി​യെ​ന്ന കേ​സ് സി.​ഐ.​ഡി അ​ന്വേ​ഷ​ണ​ത്തി​ലി​രി​ക്കെ ഡി.​സി വി​ളി​ച്ചു​ചേ​ർ​ത്ത ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് മേ​ധാ​വി​ക​ളു​ടെ യോ​ഗ​ശേ​ഷ​മാ​ണ് ന​ട​പ​ടി.

288 കേ​ന്ദ്ര​ങ്ങ​ളു​ള്ള ജി​ല്ല​യി​ൽ 232 സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ലൈ​സ​ൻ​സി​ല്ലാ​ത്ത സെ​ന്റ​റു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി ക​ണ്ട 25 സ്ഥാ​പ​ന​ങ്ങ​ളി​ലെ സ്കാ​നി​ങ് യ​ന്ത്ര​ങ്ങ​ൾ സീ​ൽ ചെ​യ്യാ​നും നി​ർ​ദേ​ശി​ച്ചു. ഡോ​ക്ട​ർ​മാ​രു​ടെ യോ​ഗ്യ​ത​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്ക​ണം. ആ​യു​ർ​വേ​ദ ഡോ​ക്ട​ർ​മാ​ർ അ​ലോ​പ്പ​തി ചി​കി​ത്സ ന​ട​ത്ത​രു​ത്. ‘ഇ​വി​ടെ ലിം​ഗ നി​ർ​ണ​യ പ​രി​ശോ​ധ​ന​യി​ല്ല’ ബോ​ർ​ഡു​ക​ൾ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്ക​ണം എ​ന്ന നി​ർ​ദേ​ശ​ങ്ങ​ളും ആ​ശു​പ​ത്രി​ക​ളോ​ട് നി​ർ​ദേ​ശി​ച്ചു. ജി​ല്ല ആ​രോ​ഗ്യ ഓ​ഫി​സ​ർ ഡോ. ​പി.​സി. കു​മാ​ര​സ്വാ​മി, വ​നി​ത ശി​ശു വി​ക​സ​ന ഉ​പ ഡ​യ​റ​ക്ട​ർ ബ​സ​വ​രാ​ജു തു​ട​ങ്ങി ജി​ല്ല, താ​ലൂ​ക്കു​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - 82 illegal scanning centers found in Mysuru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.