ബംഗളൂരു: മൊസൂറു ബന്നൂരിൽ പുലിയിറങ്ങി. ഈ മേഖലയിൽ ആദ്യമായതിനാൽ ജനങ്ങൾ ഭീതിയിലാണ്.
ദൊഡ്ഡകന്യ, ചിക്കകന്യ, ഡോറ, കഡകോള ഭാഗങ്ങളിൽ ചുറ്റിക്കറങ്ങുന്ന നിലയിൽ നേരത്തെ പുലിയെ കണ്ടതിന്റെ ഭീതി അകലുംമുമ്പാണ് മറ്റൊരു സ്ഥലത്ത് പുതിയ പുലിയിറങ്ങിയത്.
നാട്ടുകാർ വിവരം നൽകിയതനുസരിച്ച് റേഞ്ച് ഫോറസ്റ്റ് ഓഫിസറുടെ നേതൃത്വത്തിൽ എത്തിയ സംഘം പുലിയുടെ കാൽപ്പാടുകൾ പരിശോധിച്ചു.
പുലിയെ പിടികൂടാൻ ശ്രമങ്ങൾ നടക്കുന്നതായി ഫോറസ്റ്റ് ഡെപ്യൂട്ടി കൺസർവേറ്റർ ഡോ. ബസവരാജ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.