ബംഗളൂരു: ബംഗളൂരു-മൈസൂരു ദേശീയപാതയിൽ തെറ്റായ ദിശയിൽ കുതിച്ചുപാഞ്ഞ് സ്കൂൾ ബസ്. സംഭവത്തിന്റെ വിഡിയോ എതിർ വാഹനത്തിലെ യാത്രക്കാരൻ പകർത്തി സമൂഹമാധ്യമത്തിൽ പങ്കുവെച്ചതോടെ വൈറലായി. ഒടുവിൽ ബസ് ഡ്രൈവറെ ട്രാഫിക് പൊലീസ് അറസ്റ്റ് ചെയ്തു. 2022 ജൂൺ ഒന്നിന് രാവിലെ എട്ടോടെയാണ് സംഭവം നടന്നതെന്നാണ് ദൃശ്യങ്ങളിൽനിന്ന് വ്യക്തമാകുന്നത്.
ഇത്തരം കേസുകൾ ദേശീയ പാതയിൽ വർധിക്കുന്നത് സംബന്ധിച്ച സമൂഹ മാധ്യമങ്ങളിലെ ചർച്ചക്കിടെയാണ് ഒരാൾ ഈ വിഡിയോ പോസ്റ്റ് ചെയ്തത്. സംഭവസമയം ബസിൽ 12 വിദ്യാർഥികളുണ്ടായിരുന്നുവെന്നാണ് വിവരം. ട്രാഫിക് റോഡ് സുരക്ഷ വിഭാഗം എ.ഡി.ജി.പി അലോക് കുമാറിന്റെ ഉത്തരവ് പ്രകാരം പൊലീസ് ഡ്രൈവറെയും വാഹനത്തെയും കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കുമ്പളഗോഡ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.