ബംഗളൂരു: കന്നട നടിയും ബിഗ് ബോസ് താരവും അവതാരകയുമായ അപര്‍ണ വസ്തരെ (57) നിര്യാതയായി. അര്‍ബുദ ചികിത്സയിലായിരുന്നു. 1990കളില്‍ ഡി.ഡി ചന്ദനയിലെ മിക്ക ഷോകളുടെയും അവതാരകയായിരുന്നു. 1984ൽ മസനഡ ഹൂവു സിനിമയിലൂടെയായിരുന്നു നടിയായി അപര്‍ണ വസ്തരെയുടെ അരങ്ങേറ്റം. സിനിമക്ക് പുറമേ നിരവധി സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. മൂഡല മനേ, മുക്ത തുടങ്ങിയ സീരിയലുകളാണ് പ്രധാനപ്പെട്ടവ. ബിഗ് ബോസ് കന്നട ഷോയുടെ ആദ്യ സീസണില്‍ പ്രധാന മത്സരാര്‍ഥിയായ താരവുമാണ്. ബിഗ് ബോസില്‍ 2013ലായിരുന്നു മത്സരാര്‍ഥിയായത്. അപര്‍ണ വസ്തരെ കോമഡി ടെലിവിഷൻ ഷോയിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.