ബംഗളൂരു: ബംഗളൂരു-മൈസൂരു ദേശീയ പാതയിൽ (എൻ.എച്ച് 275) സ്ഥാപിച്ച കാമറകൾ പരിശോധിച്ച് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഓഫ് പൊലീസ്, അലോക് കുമാർ. ബംഗളൂരുവിൽനിന്ന് യാത്ര തിരിച്ച എ.ഡി.ജി.പി മാണ്ഡ്യ, രാമനഗര, ചന്നപട്ടണ എന്നിവിടങ്ങളിൽ പരിശോധനക്കിറങ്ങി. വേഗനിയന്ത്രണം, കുറ്റകൃത്യങ്ങൾ തടയൽ, മോഷണവും അപകടങ്ങളും കുറക്കൽ തുടങ്ങി വിവിധ കാര്യങ്ങളിൽ കാമറകളുടെ കാര്യക്ഷമത വിലയിരുത്തുകയായിരുന്നു സന്ദർശനത്തിന്റെ ലക്ഷ്യം. കാമറ സ്ഥാപിച്ച ഏജൻസിയുടെ പ്രതിനിധികളും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും എ.ഡി.ജി.പിയുടെ കൂടെയുണ്ടായിരുന്നു.
നിർമിത ബുദ്ധി (എ.ഐ) അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന കാമറകൾ നമ്പർ പ്ലേറ്റുകൾ സ്വയം മനസ്സിലാക്കി നിയമലംഘനങ്ങൾക്ക് പിഴയിടുകയും വിവരം കൺട്രോൾ റൂമിൽ അറിയിക്കുകയും ചെയ്യും. ആക്സിഡന്റുകളുണ്ടായാൽ വിവരം ഉടൻ ആംബുലൻസ് ഡ്രൈവർമാരെ അറിയിക്കാനുള്ള സംവിധാനവും കാമറയിലുണ്ട്. കൂടാതെ യാത്രക്കിടെയുള്ള കൊള്ളകൾ, കവർച്ചകൾ എന്നിവ ഒരു പരിധി വരെ തടയാൻ ഇവ സഹായിക്കും. കുറ്റകൃത്യങ്ങളിൽപെട്ട വാഹനങ്ങൾ തിരിച്ചറിഞ്ഞ് പൊലീസിന് വിവരം കൈമാറുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.