ആ​ദി​ത്യ, ബ​ന്നാ​ർ​ഘ​ട്ട പാ​ർ​ക്ക്, ഐ.​ഐ.​എ​സ്‍സി; ​പ്ര​ത്യേ​ക ക​വ​റു​ക​ൾ പു​റ​ത്തി​റ​ക്കി ത​പാ​ൽ വ​കു​പ്പ്

ബം​ഗ​ളൂ​രു: ഇ​ന്ത്യ​ൻ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ രം​ഗ​ത്തി​ന് നാ​ഴി​ക​ക്ക​ല്ലാ​യി മാ​റി​യ ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ പ്ര​ഥ​മ സൗ​ര​പ​ഠ​ന ദൗ​ത്യ​മാ​യ ആ​ദി​ത്യ എ​ൽ-1​ന് ആ​ദ​ര​മ​ർ​പ്പി​ച്ച് ത​പാ​ൽ വ​കു​പ്പ്. ആ​ദി​ത്യ​യു​ടേ​ത​ട​ക്കം പ്ര​ത്യേ​ക ക​വ​റു​ക​ൾ ത​പാ​ൽ വ​കു​പ്പ് പു​റ​ത്തി​റ​ക്കി. ബം​ഗ​ളൂ​രു ക​ണ്ഠീ​ര​വ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ക​ർ​ണാ​ട​ക പോ​സ്റ്റ​ൽ സ​ർ​ക്കി​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന വാ​ർ​ഷി​ക സ്റ്റാ​മ്പ് പ്ര​ദ​ർ​ശ​ന​മാ​യ ‘ക​ർ​ണാ​പെ​ക്സ് 2024’ലാ​ണ് ആ​ദി​ത്യ​ക്ക് പു​റ​മേ ബ​ന്നാ​ർ​ഘ​ട്ട ബ​യോ​ള​ജി​ക്ക​ൽ പാ​ർ​ക്ക്, ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സ​സ് (ഐ.​ഐ.​എ​സ്‍സി) തു​ട​ങ്ങി​യ ക​വ​റു​ക​ൾ പു​റ​ത്തി​റ​ക്കി​യ​ത്. മു​ൻ ഐ.​എ​സ്.​ആ​ർ.​ഒ ചെ​യ​ർ​മാ​ൻ ഡോ. ​ക​സ്തൂ​രി​രം​ഗ​ൻ ‘ക​ർ​ണാ​പെ​ക്സ് 2024’ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​ത്യേ​ക ക​വ​റു​ക​ളു​ടെ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

ക​ർ​ണാ​ട​ക​യി​ലെ​യും ക​ർ​ണാ​ട​ക​ക്ക് പു​റ​ത്തു​ള്ള​വ​രു​ടെ​യും സ്റ്റാ​മ്പ് ശേ​ഖ​ര​ങ്ങ​ൾ പ്ര​ദ​ർ​ശ​ന​ത്തി​ലു​ണ്ട്. ച​രി​ത്രം, സം​സ്കാ​രം, ക​ല, പാ​ര​മ്പ​ര്യം, ശാ​സ്ത്രം, സാ​​​ങ്കേ​തി​ക വി​ദ്യ, ജ​ന്തു​ജാ​ല​ങ്ങ​ൾ, വ​ന്യ​ജീ​വി​ക​ൾ തു​ട​ങ്ങി വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ 690 സ്റ്റാ​മ്പ് ഫ്രെ​യി​മു​ക​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. പോ​സ്റ്റ് കാ​ർ​ഡ് എ​ഴു​ത്ത്, ഒ​റി​ഗാ​മി, മാ​ണ്ഡ​ല ആ​ർ​ട്ട്, എ​ൻ​വ​ല​പ് ആ​ർ​ട്ട് തു​ട​ങ്ങി​യ​വ​യി​ൽ ശി​ൽ​പ​ശാ​ല​യും ന​ട​ന്നു. സ്റ്റാ​മ്പ് പ്ര​ദ​ർ​ശ​നം തി​ങ്ക​ളാ​ഴ്ച സ​മാ​പി​ക്കും. സ​മാ​പ​ന​ച്ച​ട​ങ്ങി​ൽ ഗ​വ​ർ​ണ​ർ താ​വ​ർ ച​ന്ദ് ഗെ​ഹ് ലോ​ട്ട്, ഡ​ൽ​ഹി ദാ​ക് ഭ​വ​ൻ ഫി​ലാ​റ്റ​ലി വി​ഭാ​ഗം ഡ​യ​റ​ക്ട​ർ പ്രീ​തി അ​ഗ​ർ​വാ​ൾ തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ക്കും.

Tags:    
News Summary - Aditya, Bannerghatta Park, IISC; Department of Post issued special envelopes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.