ബംഗളൂരു: ബാംഗ്ലൂർ എഐ.കെ.എം.സി.സി ഗോരിപ്പാളയ, ജയനഗർ ഏരിയ ജനറൽ ബോഡി യോഗങ്ങൾ സംഘടിപ്പിച്ചു. ഗോരിപ്പാളയ നൂറുൽ ഇസ്ലാം മദ്റസയിൽ നടന്ന ഗോരിപ്പാളയ ഏരിയ യോഗത്തിൽ ഏരിയ പ്രസിഡന്റ് കെ.കെ. ഇസ്മാഈൽ അധ്യക്ഷതവഹിച്ചു. സെക്രട്ടറി എം.പി. മദനി സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി എം.കെ. നൗഷാദ് ഉദ്ഘാടനവും അംഗത്വ കാർഡ് വിതരണോദ്ഘാടനവും നിർവഹിച്ചു. എസ്.ടി.സി.എച്ച് സെക്രട്ടറിയായി തെരഞ്ഞെടുത്ത സി.എച്ച്.
അബു ഹാജിയെ ആദരിച്ചു. വി.വി. മഹമൂദ് സംസാരിച്ചു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി റഹീം ചാവശ്ശേരി പുതിയ കമ്മിറ്റി രൂപവത്കരണത്തിന് നേതൃത്വം നൽകി. ഭാരവാഹികൾ: കെ.കെ. ഇസ്മാഈൽ (പ്രസി.), എം.പി. മദനി (ജന.സെക്ര.), വി.വി. മഹമൂദ് (ഓർഗനൈസിങ് സെക്ര.) റഫീഖ് (ട്രഷ.). സി.എച്ച്. അബു ഹാജി, റഹ്മാൻ, അക്ഷയ അലി, എം.എ. അഷ്റഫ്, അഹ്മദ് ശരീഫ് (മുഖ്യ രക്ഷാധികാരികൾ). റഷീദ് മെട്രോ, അബു വേളോം, എം.പി. മൊഹിനുദ്ദീൻ (വൈസ് പ്രസി.). കരീം, റാഷിദ്, സിദ്ധീഖ് (ജോ.സെക്ര.), ശരീഫ്, റംഷിദ്, അസ്ഹർ (പാലിയേറ്റീവ് കോഓഡിനേറ്റർ), വി.സി. മുനീർ (ട്രോമ കെയർ കോഓഡിനേറ്റർ). ഇ.പി. ഖാസിം, ടി. മുനീർ, അഷ്റഫ്, റഫീഖ്, മഹ്റൂഫ്, അബു താഹിർ, സലീം, എൻ.കെ. ഷാഹിദ്, എം.ഡി. സലീം, ഷുക്കൂർ, മഖ്ബൂൽ, അഷ്റഫ്, റിയാസ്, അൽ റഫീഖ് (അംഗങ്ങൾ) ശിഹാബ് തങ്ങൾ സെന്ററിൽ നടന്ന ജയനഗർ ഏരിയ ജനറൽ ബോഡി യോഗത്തിൽ ഏരിയ പ്രസിഡന്റ് ടി.കെ. ഹനീഫ് അധ്യക്ഷതവഹിച്ചു. സെക്രട്ടറി സമീർ കെ സ്വാഗതം പറഞ്ഞു. ബാംഗ്ലൂർ പ്രസിഡന്റ് ഉസ്മാൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എം.കെ. നൗഷാദ് മുഖ്യപ്രഭാഷണവും അംഗത്വ കാർഡ് വിതരണോദ്ഘാടനവും നിർവഹിച്ചു. പുതിയ കമ്മിറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തു.
ഭാരവാഹികൾ: മുഹമ്മദ് ഹനീഫ (പ്രസി.), കെ. ഷമീർ (ജന.സെക്ര.), അബ്ദു റഹ്മാൻ (ട്രഷ.). റഹീം മേലത്ത്, ഷാഹുൽ ഹമീദ്, എ.എം. കുഞ്ഞബ്ദുല്ല, മുഹമ്മദ് (മുഖ്യ രക്ഷാധികാരികൾ). ശംസുദ്ദീൻ, റാഷിദ്, ഗഫൂർ (വൈസ് പ്രസി.). സി.വി. ഷാഫി, ടി. മുഹമ്മദ് സിറാജ്, പി.എം. മുഹമ്മദ് റിയാസ് (ജോ.സെക്ര.), ഒ.വി. റംഷാദ്, വി. പ്രിൻസ്, വസീം ഖാദർ (പാലിയേറ്റീവ് കോഓഡി.), ടി.കെ. റാസിദ് (ട്രോമ കെയർ കോഓഡി.), റഫീഖ് ബിസ്മില്ല നഗർ, സിറാജ്, മുഹമ്മദ് ബഷീർ, മുഹമ്മദ് നദീർ, ഷഫീഖ്, അബൂബക്കർ, മുഹമ്മദ് ഷാഫി, സുലൈമാൻ , അഷ്റഫ്, അബ്ദുൽ ഖാദർ, ജംഷി, അലി അക്ബർ (അംഗങ്ങൾ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.