ബംഗളൂരു: ഓൾ ഇന്ത്യ കെ.എം.സി.സി ബംഗളൂരു ബനശങ്കരി-ജെപി നഗർ ഏരിയ കമ്മിറ്റി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് നടന്ന കുടുംബസംഗമത്തിൽ സമസ്ത പൊതുപരീക്ഷയിൽ കർണാടകയിൽ ഏറ്റവും കൂടുതൽ ടോപ് പ്ലസ് നേടിയ മാരിബ് എജുക്കേഷനൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് മദ്റസ മാനേജ്മെന്റിനേയും ടോപ് പ്ലസിൽ കൂടുതൽ മാർക്ക് നേടിയ ബനശങ്കരി ഇസ്സത്തുൽ ഇസ്ലാം മദ്റസ വിദ്യാർഥിനി ദനീൻ ഫാത്തിമയെയും ആദരിച്ചു.
റിട്ട. ആർ.ടി.ഒ ഓഫിസർ മൂസ ഉദ്ഘാടനം നിർവഹിച്ചു. ദേശീയ പ്രസിഡന്റ് എം.കെ. നൗഷാദ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ഗഫൂർ ബനശങ്കരി സ്വാഗതം പറഞ്ഞു. റഷീദ് മൗലവി റമദാൻ പ്രഭാഷണം നടത്തി. നാസർ നീല സാന്ദ്ര, അബ്ദുല്ല മാവള്ളി, വി.കെ. നാസർ ഹാജി, റഹീം ചാവശ്ശേരി, ടി.സി. മുനീർ, അശ്താഖ്, യൂസഫ് ഹാജി, റാഷിദ്, ജംഷാദ് എന്നിവർ സംബന്ധിച്ചു.ഓൾ ഇന്ത്യ കെ.എം.സി.സി ബംഗളൂരു താനറീറോഡ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രദേശത്തെ നിർധനരായ കുടുംബങ്ങൾക്കുള്ള രണ്ടാംഘട്ട റമദാൻ റിലീഫ് വിതരണം ചെയ്തു.
വിതരണോദ്ഘാടനം ദേശീയ പ്രസിഡന്റ് എം.കെ. നൗഷാദ് നിർവഹിച്ചു. ഏരിയ പ്രസിഡന്റ് റബിയത്ത് തങ്ങൾ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുസ്തഫ അലി സ്വാഗതം പറഞ്ഞു. മഹ്ബൂബ് ബാഗ്, ദസ്ഥഗീർ ബാഗ്, കെ.കെ. ജംഷീർ, എൻ.സി. അബ്ദുൽ അസീസ്, കെ.കെ. അബ്ദുല്ല, കെ.കെ. സാജിത, നസ്റിയ ഖാദർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.