ബംഗളൂരു: ഓൾ ഇന്ത്യ കെ.എം.സി.സി ദേശീയ പ്രസിഡന്റായി എം.കെ. നൗഷാദിനെയും ജനറൽ സെക്രട്ടറിയായി എ.ഐ. ഷംസുദ്ദീനെയും തെരഞ്ഞെടുത്തു. ഹൈദരബാദിൽ നടന്ന ദേശീയ കൗണ്‍സിലാണ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്. കെ.എം.എ. റഹിമാനാണ് ട്രഷറർ.
മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി നിയോഗിച്ച നിരീക്ഷകന്മാരായ ദേശീയ സെക്രട്ടറി ഖുറം അനീസ് ഉമറും കേരള സംസ്ഥാന സെക്രട്ടറി അബ്ദുല്‍ റഹ്മാന് രണ്ടത്താണിയും തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ക്ക് നേതൃത്വം നല്കി. മറ്റു അംഗങ്ങള്‍- സീനിയർ വൈസ് പ്രസി.: പി. മൊയ്തീൻ ( മൈസൂരു), വൈസ് പ്രസിഡന്റുമാർ: കെ.പി. മുഹമ്മദ് ഹാജി (തമിഴ്നാട്), വി.കെ. സൈനുദ്ദീൻ (മഹാരാഷ്ട്ര), അബ്ദുനാസർ (പോണ്ടിച്ചേരി), മുഹമ്മദ് ഹലീം (ഡൽഹി).സെക്രട്ടറിമാർ: ഡോ. എം.എ. അമീർ, നാസർ നീലസാന്ദ്ര(കർണാടക),
അലി (കർണാടക), മുഹമ്മദ് റിജായി (ഹൈദരബാദ്), സലീം അലിബേഗ് (മഹാരാഷ്ട്ര), അഡ്വ. ശിഹാബ് (അന്തമാൻ നികോബർ), അർഷാദ് (തമിഴ്നാട്), അഡ്വ. മർസൂഖ് ബാഫഖി (ഡൽഹി), അഡ്വ.പി.കെ. മുഹമ്മദുപ്പ (തമിഴ്നാട്). ദേശീയ സെക്രട്ടറി ഖുറം അനീസ് ഉമ്മർ, തെലങ്കാന സ്റ്റേറ്റ് മുസ്ലിം ലീഗ് പ്രസിഡന്റ് അഡ്വ മുഹമ്മദ് ഷക്കീൽ, ജനറൽ സെക്രട്ടറി അഡ്വ. റഊഫ് അഹമ്മദ് തുടങ്ങിയവർ യോഗത്തില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.