ബംഗളൂരു: അന്തരീക്ഷവായുവിന്റെ ഗുണനിലവാരം വർധിപ്പിക്കാനുള്ള പദ്ധതികൾക്ക് കേന്ദ്രസർക്കാർ 116 കോടി രൂപ അനുവദിച്ചു. ദേശീയ ക്ലീൻ എയർ പ്രോജക്ടിന്റെ ഭാഗമായാണിത്. നഗരത്തിലെ വായുവിന്റെ ഗുണനിലവാരം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് എട്ടിന പദ്ധതികൾ നഗരവികസന വകുപ്പ് ആസൂത്രണംചെയ്ത് അംഗീകാരത്തിനായി മുഖ്യമന്ത്രിക്ക് സമർപ്പിച്ചു.
വായുമലിനീകരണമുണ്ടാകാത്ത വൈദ്യുതി ബസുകൾ വാങ്ങാൻ ബി.എം.ടി.സി.ക്ക് തുക ലഭിക്കും. നഗരത്തിലെ കവലകൾ ഹരിതവത്കരിക്കാനും നടപ്പാതകൾ നിർമിക്കാനും വൃക്ഷത്തൈ നഴ്സറികൾ തയാറാക്കാനും പാർക്കുകൾ നിർമിക്കാനും തുക വിനിയോഗിക്കും. വായുഗുണനിലവാരം വർധിപ്പിക്കാൻ നേരത്തേ കേന്ദ്രസർക്കാർ 149 കോടി രൂപ അനുവദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.