ബംഗളൂരു: കോപ്പിയടിച്ചെന്നാരോപിച്ച് ക്ലാസില്‍നിന്ന് പുറത്താക്കിയ പത്താം ക്ലാസുകാരന് കെട്ടിടത്തിന്റെ 14-ാം നിലയില്‍നിന്ന് ചാടി ജീവനൊടുക്കി. ബംഗളൂരു ഹെഗ്ഡെനഗര്‍ പബ്ലിക് സ്കൂളിലെ വിദ്യാര്‍ഥിയും നൂര്‍നഗര്‍ സ്വദേശിയുമായ മോയിന്‍ ഖാന് (16) ആണ് മരിച്ചത്. ക്ലാസ് പരീക്ഷയില്‍ കോപ്പിയടിച്ചെന്ന് ആരോപിച്ച് മോയിന്‍ഖാനെ അധ്യാപിക ക്ലാസില്‍നിന്ന് പുറത്താക്കിയിരുന്നു. ഇതോടെ സ്കൂളില്‍ നിന്ന് പുറത്തേക്കുപോയ വിദ്യാര്‍ഥി സുഹൃത്തിന്റെ വീടിന് സമീപത്തുള്ള പാര്‍പ്പിട സമുച്ചയത്തില്‍ കയറി താഴേക്ക് ചാടുകയായിരുന്നു. കുട്ടി കെട്ടിടത്തിന്റെ മുകളില്‍ നില്‍ക്കുന്നത് കണ്ട താമസക്കാര്‍ പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. സംഭവസ്ഥലത്തുതന്നെ മരിച്ചു.
സ്കൂള്‍ ഐ.ഡി. കാര്‍ഡ് ലഭിച്ചതോടെയാണ് കുട്ടിയെ തിരിച്ചറിയാന്‍ കഴിഞ്ഞത്. നൂര്‍നഗര്‍ സ്വദേശി മുഹമ്മദിന്റെയും നൗഹേരയുടെയും ഏക മകനാണ് മോയിന്ഖാന്.
സ്കൂള്‍ അധികൃതരുടെ അനാസ്ഥയാണ് വിദ്യാര്‍ഥിയുടെ മരണത്തിനിടയാക്കിയതെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.