മംഗളൂരു: ഷിരൂർ തിരച്ചിൽ ദൗത്യത്തിന് സാക്ഷികളാവാൻ കോഴിക്കോട് കണ്ണാടിക്കലിലെ ലോറി ഡ്രൈവർ അർജുന്റെ സഹോദരി അഞ്ജുവും ഭർത്താവ് ജിതിനും ശനിയാഴ്ച ഗംഗാവാലി നദിക്കരയിലെത്തി.
തിരച്ചിൽ പുരോഗമിക്കുന്നതിനൊപ്പം വളർന്ന പ്രതീക്ഷ അസ്തമിക്കുന്നതായിരുന്നു വൈകീട്ടോടെ പുറത്തുവന്ന വിവരം. മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെ കണ്ടെടുത്ത വാഹനഭാഗങ്ങൾ അർജുൻ ഓടിച്ച ലോറിയുടേതല്ലെന്നായിരുന്നു ഉടമയുടെ സ്ഥിരീകരണം. എന്നാലും അടുത്ത ദിവസങ്ങളിലെ തിരച്ചിലിൽ പ്രതീക്ഷ ബാക്കിയുണ്ട്. ആരും അറിയിച്ചല്ല ഷിരൂരിൽ വന്നതെന്ന് അഞ്ജു മാധ്യമങ്ങളോട് പറഞ്ഞു. ഭർത്താവ് ഒപ്പമുണ്ട്.
അച്ഛനും അമ്മയും വരും. തിരച്ചിൽ പുനരാരംഭിക്കാൻ അവസരമൊരുക്കിയ കോഴിക്കോട് എം.പി എം.കെ. രാഘവൻ, മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷ്റഫ് എന്നിവരോട് ഞങ്ങൾക്ക് വളരെ നന്ദിയുണ്ടെന്നും കേരള സർക്കാറും നല്ല പിന്തുണ തന്നെന്നും ജിതിൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.