ബംഗളൂരു: നേത്രദാന ബോധവത്കരണവുമായി ബൈക്ക് യാത്ര നടത്തുന്ന അർഷദ് ബംഗളൂരുവിലെത്തി. എറണാകുളം കോലഞ്ചേരി പള്ളിക്കര പെരിങ്ങാല സ്വദേശി അർഷദ് ബിൻ സുലൈമാനാണ് നഗരത്തിൽ സ്വീകരണം ലഭിച്ചത്. കോലഞ്ചേരിയിൽ നിന്ന് സെപ്റ്റംബർ 29ന് ആരംഭിച്ച യാത്ര 15 ദിവസം വിവിധ സംസ്ഥാനങ്ങളിലൂടെ 2700 കി.മീ സഞ്ചരിക്കും.
കർണാടക, തമിഴ്നാട്, ഒഡിഷ തുടങ്ങിയ ആറ് സംസ്ഥാനങ്ങൾ കടന്ന് ഒക്ടോബർ 13ന് കൊൽക്കത്തയിൽ സമാപിക്കും. ശനിയാഴ്ച ബംഗളൂരുവിൽ എത്തിയ യാത്രക്ക് വൈസ്മെൻ ക്ലബ് മഡിവാള കമ്മിറ്റി ഭാരവാഹികൾ സ്വീകരണം നൽകി. പ്രസിഡന്‍റ് പോൾ ടോം അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്‍റ് ആന്‍റണി ജയിംസ്, അംഗങ്ങളായ ബിബിൻ മങ്കട എന്നിവർ അർഷദിനെ ആദരിച്ചു.
ബംഗളൂരു മലയാളി ബിസിനസുകാർക്ക് വേണ്ടി ജീവകാരുണ്യ പ്രവർത്തകനായ മണി ഡെൽറ്റ ആദരിച്ചു. വൈസ്മെൻ ക്ലബ് നേത്രദാന ബോധവത്കരണ നോട്ടീസുകൾ നഗരത്തിൽ വിതരണം ചെയ്തു.ബംഗളൂരുവിൽ രണ്ട് ദിവസത്തെ വിവിധ പരിപാടികളിൽ അർഷദ് പങ്കെടുക്കും. ഞായറാഴ്ച ഓൾ ഇന്ത്യ കെ.എം.സി.സിയുമായി സഹകരിച്ച് നേത്രദാന ബോധവത്കരണം നടത്തും.
കാറ്ററിങ് മേഖലയിൽ പ്രവർത്തിക്കുന്ന അർഷദ് സജീവ സാമൂഹിക-ജീവകാരുണ്യപ്രവർത്തകനാണ്. ഇന്‍റർനാഷനൽ ഹ്യൂമൻ റൈറ്റ്സ് കമീഷൻ ഇന്ത്യയുടെ കേരള വൈസ് പ്രസിഡന്‍റും ഇന്ത്യൻ ബുക് ഓഫ് റെക്കോഡ് ജേതാവും കാരുണ്യ സ്പർശം കൂട്ടായ്മ കൺവീനറുമാണ്. ഹ്യൂമൻ റൈറ്റ്സ് സംഘടനയുടെ സഹായത്താലാണ് യാത്ര.ഭാര്യ: ഫർഹാന ഉമ്മർ. മക്കൾ: ഇംറാൻ ബിൻ അർഷദ് , സയാൻ ബിൻ അർഷദ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.