സോ​മ​ഷെ​ട്ടി​ഹ​ള്ളി ആ​റ്റു​കാ​ൽ ദേ​വീ ക്ഷേ​ത്ര​ത്തി​ലെ ക​ല​ശ​പൂ​ജ ക​ണ്ടു തൊ​ഴു​ന്ന ഭ​ക്ത​ജ​ന​ങ്ങ​ൾ

ആറ്റുകാൽ പൊങ്കാല ഇന്ന്; ബംഗളൂരു നഗരത്തിലെ ക്ഷേത്രമുറ്റങ്ങളൊരുങ്ങി

ബം​ഗ​ളൂ​രു: ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ഉ​ത്സ​വ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ ക​ർ​ണാ​ട​ക​യി​ലെ മ​ല​യാ​ളി ഭ​ക്ത​രും ഒ​രു​ങ്ങി. ആ​റ്റു​കാ​ൽ ദേ​വീ​ക്ഷേ​ത്ര​ത്തി​ൽ ചൊ​വ്വാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് ഭ​ണ്ഡാ​ര അ​ടു​പ്പി​ൽ തീ ​പു​ക​യും. ഇ​തേ സ​മ​യം ന​ഗ​ര​ത്തി​ലെ വി​വി​ധ ക്ഷേ​ത്ര​മു​റ്റ​ങ്ങ​ളി​ൽ ഒ​രു​ക്കി​യ അ​ടു​പ്പു​ക​ളി​ലും ഭ​ക്ത​ർ തീ​പ​ട​ർ​ത്തും. പൊ​ങ്കാ​ല സ​മ​ർ​പ്പ​ണ​ത്തി​നു​ശേ​ഷം അ​ന്ന​ദാ​ന​വും ന​ട​ക്കും.

സോ​മ​ഷെ​ട്ടി​ഹ​ള്ളി ആ​റ്റു​കാ​ൽ ദേ​വീ ക്ഷേ​ത്ര​ത്തി​ൽ രാ​വി​ലെ 10.30ന് ​പൊ​ങ്കാ​ല അ​ടു​പ്പു​ക​ളി​ൽ അ​ഗ്നി പ​ക​രും. കു​ങ്കു​മ​പ​റ, നെ​ൽ​പ​റ സ​മ​ർ​പ്പ​ണം, ഭ​ജ​നാ​മൃ​തം, മ​ഹാ അ​ന്ന​ദാ​നം തു​ട​ങ്ങി​യ​വ​യു​ണ്ടാ​കും. ക്ഷേ​ത്ര മേ​ൽ​ശാ​ന്തി ശി​വ​രാ​മ​ൻ ന​മ്പൂ​തി​രി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

ക​ഗ്ഗ​ദാ​സ പു​ര ശ്രീ​നാ​രാ​യ​ണ മാ​തൃ​ദേ​വി അ​യ്യ​പ്പ ദേ​വ​സ്ഥാ​ന​ത്ത് ആ​റ്റു​കാ​ൽ പൊ​ങ്കാ​ല സം​ഘ​ടി​പ്പി​ക്കും. ഭ​ണ്ഡാ​ര അ​ടു​പ്പി​ൽ ഭ​ക്ത​ർ​ക്ക് പൊ​ങ്കാ​ല സ​മ​ർ​പ്പി​ക്കാം.

ജാ​ല​ഹ​ള്ളി എം.​ഇ.​എ​സ് റോ​ഡി​ലെ മു​ത്യാ​ല​മ്മ ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ എ​ൻ.​എ​സ്. ക​ർ​ണാ​ട​ക യ​ശ്വ​ന്ത​പു​രം ക​ര​യോ​ഗ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ന​ട​ക്കും. പു​ല​ർ​ച്ച നാ​ലു മു​ത​ൽ മ​ഹാ​ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ വി​ശേ​ഷാ​ൽ​പൂ​ജ​ക​ൾ ആ​രം​ഭി​ക്കും. ദേ​വീ പൂ​ജ, സ​ഹ​സ്ര​നാ​മ അ​ർ​ച്ച​ന എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. രാ​വി​ലെ 10 മു​ത​ൽ പൂ​ലൂ​ർ ശ്രീ​ധ​ര​ൻ ന​മ്പൂ​തി​രി​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ഭ​ണ്ഡാ​ര അ​ടു​പ്പി​ൽ അ​ഗ്നി പ​ക​ർ​ന്നു പൊ​ങ്കാ​ല അ​ടു​പ്പു​ക​ളി​ലേ​ക്ക് പ​ക​രും. സ്ത്രീ​ശ​ക്തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്തി​ഗാ​നാ​ലാ​പ​നം, അ​ന്ന​ദാ​നം എ​ന്നി​വ ന​ട​ക്കു​മെ​ന്ന് സെ​ക്ര​ട്ട​റി സു​രേ​ഷ് ജി. ​നാ​യ​ർ അ​റി​യി​ച്ചു.

ബാം​ഗ്ലൂ​ർ എ​സ്.​എ​ൻ.​ഡി.​പി യൂ​നി​യ​ന്റെ ആ​റ്റു​കാ​ൽ പൊ​ങ്കാ​ല മ​ഹോ​ത്സ​വം ത​മ്മ​ന​ഹ​ള്ളി ഗു​രു​മ​ന്ദി​ര​ത്തി​ൽ വെ​ച്ച് മാ​ർ​ച്ച് ഏ​ഴി​ന് രാ​വി​ലെ ന​ട​ക്കു​മെ​ന്ന് യൂ​നി​യ​ൻ സെ​ക്ര​ട്ട​റി സ​ത്യ​ൻ പു​ത്തൂ​ർ അ​റി​യി​ച്ചു. വി​ഭൂ​തി​പു​ര രേ​ണു​ക യെ​ല്ല​മ്മ ക്ഷേ​ത്ര​ത്തി​ൽ ആ​റ്റു​കാ​ൽ പൊ​ങ്കാ​ല മ​ഹോ​ത്സ​വം ന​ട​ക്കും. രാ​വി​ലെ 10.30 മു​ത​ൽ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും.

ക​ർ​ണാ​ട​ക നാ​യ​ർ സ​ർ​വി​സ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​ര​യോ​ഗ​ങ്ങ​ളി​ൽ ആ​റ്റു​കാ​ൽ പൊ​ങ്കാ​ല സ​മ​ർ​പ്പി​ക്കാ​ൻ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. രാ​വി​ലെ ഗ​ണ​പ​തി ഹോ​മ​ത്തോ​ടു​കൂ​ടി ആ​രം​ഭി​ക്കു​ന്ന ച​ട​ങ്ങു​ക​ളി​ൽ പൊ​ങ്കാ​ല സ​മ​ർ​പ്പ​ണ​ത്തി​ന് വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി.

കെ.​എ​ൻ.​എ​സ്.​എ​സ് മ​ത്തി​ക്ക​രെ ക​ര​യോ​ഗ​ത്തി​ന് കീ​ഴി​ലെ സോ​മ​ഷെ​ട്ടി​ഹ​ള്ളി ആ​റ്റു​കാ​ൽ ദേ​വീ ക്ഷേ​ത്ര​ത്തി​ൽ രാ​വി​ലെ ആ​റി​ന് മ​ഹാ​ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ പൂ​ജ​ക​ൾ ആ​രം​ഭി​ക്കും. വി​ശേ​ഷാ​ൽ അ​ർ​ച്ച​ന​ക​ൾ, നി​റ​പ​റ സ​മ​ർ​പ്പ​ണം എ​ന്നി​വ​ക്കു​ശേ​ഷം 10.22ന് ​പ​ണ്ടാ​ര അ​ടു​പ്പി​ലേ​ക്ക് അ​ഗ്നി പ​ക​രും. ച​ട​ങ്ങു​ക​ൾ​ക്ക് ബ്ര​ഹ്മ​ശ്രീ ശി​വ​രാ​മ​ൻ ന​മ്പൂ​തി​രി മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. സ​മ​ന്വ​യ ദാ​സ​റ​ഹ​ള്ളി ഭാ​ഗി​ന്റെ ഭ​ജ​ന, മ​ഹാ അ​ന്ന​ദാ​നം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

കെ.​എ​ൻ.​എ​സ്.​എ​സ് ബ​ന​ശ​ങ്ക​രി ക​ര​യോ​ഗ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​പീ​ഠം റോ​ഡി​ൽ ഓം ​ശ​ക്തി ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മു​ള്ള ശ്രീ ​രാ​മ സേ​വാ മ​ണ്ഡ​ലി ട്ര​സ്റ്റി​ൽ പൊ​ങ്കാ​ല രാ​വി​ലെ 10.22ന് ​പ​ണ്ടാ​ര അ​ടു​പ്പി​ലേ​ക്ക് അ​ഗ്നി പ​ക​രു​ന്ന ച​ട​ങ്ങു​ക​ളോ​ടെ ആ​രം​ഭി​ക്കും. ച​ട​ങ്ങു​ക​ൾ​ക്ക് രാ​ജ​ശേ​ഖ​ര​ൻ പി​ള്ള മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

കെ.​എ​ൻ.​എ​സ്.​എ​സ് ദൂ​ര​വാ​ണി ന​ഗ​ർ ക​ര​യോ​ഗ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ടി.​സി പാ​ള​യ സ്വാ​മി വി​വേ​കാ​ന​ന്ദ മ​ന്ദി​ര​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പൊ​ങ്കാ​ല മ​ഹോ​ത്സ​വം രാ​വി​ലെ 9.30ന് ​ഗ​ണ​പ​തി​ഹോ​മ​ത്തോ​ടെ ആ​രം​ഭി​ക്കും. ച​ട​ങ്ങു​ക​ൾ​ക്ക് ബ്ര​ഹ്മ​ശ്രീ ശം​ഭു തി​രു​മേ​നി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ആ​ത്മീ​യ പ്ര​ഭാ​ഷ​ണം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. പൊ​ങ്കാ​ല ശേ​ഷം അ​ന്ന​ദാ​നം ഉ​ണ്ടാ​യി​രി​ക്കും.

കെ.​എ​ൻ.​എ​സ്.​എ​സ് ഹൊ​ര​മാ​വ് ക​ര​യോ​ഗ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ബ​ഞ്ചാ​ര ലേ​ഔ​ട്ടി​ലു​ള്ള ഓം ​ശ​ക്തി ക്ഷേ​ത്ര​ത്തി​ൽ പൊ​ങ്കാ​ല സ​മ​ർ​പ്പ​ണം സം​ഘ​ടി​പ്പി​ക്കു​ന്നു. രാ​വി​ലെ 8.30ന് ​വാ​സു​ദേ​വ​ൻ ന​മ്പൂ​തി​രി​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന പൂ​ജ​ക​ൾ​ക്കു​ശേ​ഷം 10.22ന് ​പൊ​ങ്കാ​ല അ​ടു​പ്പി​ൽ അ​ഗ്നി പ​ക​രും.

തു​ട​ർ​ന്ന് അ​ന്ന​ദാ​നം ഉ​ണ്ടാ​യി​രി​ക്കും.കെ.​എ​ൻ.​എ​സ്.​എ​സ് ജാ​ല​ഹ​ള്ളി ക​ര​യോ​ഗ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഗം​ഗ​മ്മ ദേ​വീ ക്ഷേ​ത്ര​ത്തി​ൽ ആ​റ്റു​കാ​ൽ പൊ​ങ്കാ​ല സം​ഘ​ടി​പ്പി​ക്കും. രാ​വി​ലെ ആ​റി​ന് ആ​രം​ഭി​ക്കു​ന്ന മ​ഹാ​ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ പൂ​ജ​ക​ൾ ആ​രം​ഭി​ക്കും. പൂ​ജ​ക​ൾ​ക്ക് ഈ​ശ്വ​ര​ൻ ന​മ്പൂ​തി​രി മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. അ​ന്ന​ദാ​നം ഉ​ണ്ടാ​യി​രി​ക്കും.

കെ.​എ​ൻ.​എ​സ്.​എ​സ് കൊ​ത്ത​നൂ​ർ ക​ര​യോ​ഗ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ബൈ​ര​തി അ​യ്യ​പ്പ​ൻ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ ചാ​മു​ണ്ഡേ​ശ്വ​രി ക്ഷേ​ത്ര​ത്തി​ൽ രാ​വി​ലെ 10.22ന് ​പൊ​ങ്കാ​ല അ​ടു​പ്പി​ലേ​ക്ക് അ​ഗ്നി പ​ക​രും. പൂ​ജ​ക​ൾ​ക്ക് മാ​ങ്കു​ന്നം ശ​ങ്ക​ര​ൻ ന​മ്പൂ​തി​രി മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. മ​ഹി​ള വി​ഭാ​ഗം സ​ഖി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ല​ളി​ത സ​ഹ​സ്ര​നാ​മ​വും സ​മ​ർ​പ്പ​ണ​ത്തി​നു​ശേ​ഷം അ​ന്ന​ദാ​ന​വും ഉ​ണ്ടാ​യി​രി​ക്കും. കെ.​എ​ൻ.​എ​സ്.​എ​സ് മ​ഹാ​ദേ​വ​പു​ര ക​ര​യോ​ഗ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഗോ​ശാ​ല റോ​ഡ് ക​രു​മാ​രി​യ​മ്മ​ൻ ക്ഷേ​ത്ര​ത്തി​ൽ രാ​വി​ലെ 9.30ന് ​പൂ​ജ​ക​ൾ ആ​രം​ഭി​ക്കും. തി​രു​വ​ന​ന്ത​പു​രം തേ​വ​ർ​മ​ന ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. പൊ​ങ്കാ​ല സ​മ​ർ​പ്പ​ണ​ശേ​ഷം അ​ന്ന​ദാ​നം ഉ​ണ്ടാ​യി​രി​ക്കും.

കെ.​എ​ൻ.​എ​സ്.​എ​സ് തി​പ്പ​സാ​ന്ദ്ര സി.​വി. രാ​മ​ൻ ന​ഗ​ർ ക​ര​യോ​ഗ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ മ​ല്ലേ​ശ്പാ​ള​യ ജ​ല​ക​ണ്ഠേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ൽ പൊ​ങ്കാ​ല സ​മ​ർ​പ്പ​ണം സം​ഘ​ടി​പ്പി​ക്കും. മ​ണി​യ​റ പെ​രി​ങ്ങോ​ട്ട് ഇ​ല്ലം പ​ത്മ​നാ​ഭ​ൻ ന​മ്പൂ​തി​രി​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ രാ​വി​ലെ 9.30ന് ​ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് അ​ന്ന​ദാ​നം ഉ​ണ്ടാ​യി​രി​ക്കും. കെ.​എ​ൻ.​എ​സ്.​എ​സ് കെ.​ജി.​എ​ഫ് ക​ര​യോ​ഗ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ കോ​ലാ​ർ ബാ​ല​ന​ഗ​ർ അ​യ്യ​പ്പ​ൻ ക്ഷേ​ത്ര​ത്തി​ൽ ആ​റ്റു​കാ​ൽ പൊ​ങ്കാ​ല സം​ഘ​ടി​പ്പി​ക്കും. രാ​വി​ലെ 9.30ന് ​ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും. പൊ​ങ്കാ​ല സ​മ​ർ​പ്പ​ണ​ശേ​ഷം അ​ന്ന​ദാ​നം ഉ​ണ്ടാ​യി​രി​ക്കും.

കെ.​എ​ൻ.​എ​സ്.​എ​സ് മൈ​സൂ​രു ക​ര​യോ​ഗം മ​ഹി​ള വി​ഭാ​ഗ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സ്റ്റെ​ർ​ലി​ങ് തി​യ​റ്റ​റി​നു സ​മീ​പ​മു​ള്ള ചാ​മു​ണ്ഡി​വ​നം ക്ഷേ​ത്ര​ത്തി​ൽ ആ​റ്റു​കാ​ൽ പൊ​ങ്കാ​ല സ​മ​ർ​പ്പി​ക്കും. രാ​വി​ലെ 10ന് ​ക്ഷേ​ത്രം മേ​ൽ​ശാ​ന്തി​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ പൂ​ജ​ക​ൾ ആ​രം​ഭി​ക്കും. പൊ​ങ്കാ​ല സ​മ​ർ​പ്പ​ണ​ശേ​ഷം പ്ര​സാ​ദ വി​ത​ര​ണം ഉ​ണ്ടാ​യി​രി​ക്കും. 

Tags:    
News Summary - Attukal Pongala Today; Temple courtyards in Bengaluru city are ready

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.