ബംഗളൂരു: ഹോളി തിരക്ക് കണക്കിലെടുത്ത് ബംഗളൂരുവിൽനിന്ന് കണ്ണൂരിലേക്ക് അനുവദിച്ച സ്പെഷൽ ട്രെയിൻ ചൊവ്വാഴ്ച രാത്രി 11.55ന് പുറപ്പെടും. ബൈയപ്പനഹള്ളി സര് എം. വിശ്വേശ്വരയ്യ ടെര്‍മിനലില്‍ നിന്ന് പുറപ്പെടുന്ന ബംഗളൂരു- കണ്ണൂർ ഹോളി എക്സ്പ്രസ് സ്പെഷല്‍ ട്രെയിൻ (06501) ബുധനാഴ്ച ഉച്ചക്ക് രണ്ടിന് കണ്ണൂരിലെത്തും. 18 എ.സി ത്രീ ടയര്‍ സ്ലീപ്പര്‍ കോച്ചുകളുണ്ടാവും. കെ.ആർ പുരം (രാത്രി 12.38), ബംഗാർപേട്ട് (പുലര്‍ച്ചെ 1.23), സേലം (പുലര്‍ച്ചെ 5.12), ഈറോഡ് (രാവിലെ 6.25), തിരുപ്പൂര്‍ (രാവിലെ 7.13), കോയമ്പത്തൂര്‍ (8.12), പാലക്കാട് (9.32), ഷൊര്‍ണൂര്‍ (10.22), തിരൂര്‍ (11.08), കോഴിക്കോട് (11.50) എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. ബുധനാഴ്ച രാത്രി 10.40ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന കണ്ണൂർ- ബംഗളൂരു ഹോളി എക്സ്പ്രസ് സ്പെഷല്‍ ട്രെയിൻ (06502) വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് ബംഗളൂരുവിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.