ഇ​ന്ദി​രാ​ന​ഗ​ര്‍ കൈ​ര​ളി നി​കേ​ത​ന്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന കേ​ര​ള സ​മാ​ജം വാ​ര്‍ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്റ് സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ സം​സാ​രി​ക്കു​ന്നു

5.28 കോടിയുടെ ബജറ്റുമായി ബാംഗ്ലൂര്‍ കേരള സമാജം

ബംഗളൂരു: ബാംഗ്ലൂർ കേരള സമാജത്തിന് 2022-23 സാമ്പത്തിക വര്‍ഷത്തേക്ക് 5.28 കോടിയുടെ ബജറ്റ്. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് 93 ലക്ഷവും മറ്റ്‌ സാമൂഹിക പ്രവർത്തനങ്ങൾക്ക് 1.35 കോടിയും വകയിരുത്തിയിട്ടുണ്ട്. കേരള ഭവന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് മൂന്നു കോടിയും വകയിരുത്തി. ഇന്ദിരാനഗര്‍ കൈരളി നികേതന്‍ ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തിൽ പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

ജനറല്‍ സെക്രട്ടറി റജികുമാര്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ പി.വി.എന്‍. ബാലകൃഷ്ണന്‍ കഴിഞ്ഞ സാമ്പത്തിക കണക്ക് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് പി.കെ. സുധീഷ്, ജോയന്റ് സെക്രട്ടറി ജെയ്‌ജോ ജോസഫ്, അസി. സെക്രട്ടറി കെ. വിനേഷ്, കൾച്ചറൽ സെക്രട്ടറി വി.എൽ. ജോസഫ് എന്നിവർ സംബന്ധിച്ചു.

Tags:    
News Summary - Bangalore Kerala Samajam with a budget of 5.28 crores

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.