ബംഗളൂരു: ബംഗളൂരു-മൈസൂരു അതിവേഗ പാതയിൽ സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം ടോൾ നൽകാൻ അവസരമൊരുക്കുന്ന ജി.പി.എസ് അധിഷ്ഠിത സംവിധാനം ഏർപ്പെടുത്താൻ ദേശീയപാത അതോറിറ്റി നടപടി ആരംഭിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ ഈ മാസം ആരംഭിക്കാനുള്ള ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ടോൾ ബൂത്തുകൾ ഒഴിവാക്കി ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം വഴി ടോൾ പിരിക്കുന്നതെന്ന് അതോറിറ്റി അധികൃതർ പറഞ്ഞു.
ഇന്ത്യൻ ഹൈവേ മാനേജ്മെന്റ് കമ്പനി ലിമിറ്റഡ് ആണ് ഇതിനായുള്ള സാങ്കേതിക സൗകര്യങ്ങൾ ഒരുക്കിയത്. ഒരു വാഹനം പ്രധാന പാതയിൽ പ്രവേശിച്ചാൽ ജി.പി.എസ് വഴി ട്രാക്ക് ചെയ്ത് സഞ്ചരിച്ച ദൂരത്തിന്റെ മാത്രം ടോൾ ഈടാക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഫാസ്ടാഗ് അക്കൗണ്ട് വഴിയാണ് തുക ഈടാക്കുക. എ.ഐ കാമറകൾ ഉപയോഗിച്ച് വാഹനത്തിന്റെ നമ്പർ പ്ലേറ്റ് സ്കാൻ ചെയ്യാനും സാധിക്കും. നിലവിലെ ടോൾ പിരിവിൽ സഞ്ചരിക്കാത്ത ദൂരത്തിനും പണം നൽകേണ്ടിവരുന്നത് സംബന്ധിച്ച് പരാതികൾ വ്യാപകമാണ്.
ബംഗളൂരു: വയനാട്ടിലെ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ഗുണ്ടൽപേട്ട് വഴിയുള്ള കോഴിക്കോട്-കൊല്ലെഗൽ ദേശീയപാത 766ൽ ഗതാഗതം നിരോധിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമാണിതെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാർ ഗുണ്ടൽപേട്ട്-ബന്ദിപ്പൂർ-ഗൂഡല്ലൂർ വഴി പോകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.