ബംഗളൂരു: ബംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ 15ാമത് പതിപ്പിൽ പ്രദർശനങ്ങൾക്ക് തുടക്കമായി.രാജാജി നഗറിലെ ഓറിയോൺ മാൾ, ചാമരാജ് പേട്ട് കലാവിദര സംഘ ഡോ. രാജ്കുമാർ ഭവന, ബനശങ്കരിയിലെ സുചിത്ര ഫിലിം സൊസൈറ്റി എന്നിവിടങ്ങളിലാണ് പ്രദർശനം.
മലയാളി സംവിധായിക മിറിയം ചാണ്ടി മേനാച്ചേരിയുടെ ‘ദ ലെപാർഡ്സ് ട്രൈബ്’, ബൾഗേറിയൻ സംവിധായകൻ സ്റ്റീഫൻ കൊമൻഡറേവിന്റെ ‘ബ്ലാഗാസ് ലെസൺസ്’ ബ്രസീലിയൻ ചിത്രം ‘ദ ബാറ്റിൽ’, ഫിന്നിഷ് സംവിധായകൻ അകി കൗരിസ്മാകിയുടെ ‘ഫാളൻ ലീവ്സ്’, ഇറ്റാലിയൻ ചിത്രം ‘മി ക്യാപ്റ്റൻ’ ഇറാനിയൻ സംവിധായകരായ അലി അസ്ഗരി, അലി റേസ ഖതാമി എന്നിവരുടെ ‘ടെറസ്ട്രിയൽ വേഴ്സസ്’ തുടങ്ങിയവ വെള്ളിയാഴ്ച പ്രദർശിപ്പിച്ചു.
ശനിയാഴ്ചത്തെ പ്രദർശനത്തിന് രാവിലെ 9.50 ന് രാജാജി നഗറിലെ പി.വി.ആർ മാളിൽ എട്ടാം സ്ക്രീനിൽ സിംഗപ്പൂരിൽനിന്നുള്ള ചിത്രം ‘ടുമോറോ ഈസ് എ ലോങ് ടൈം’ എന്ന സിനിമയോടെ തുടക്കമാവും.
പി.വി.ആറിലെ 11 സ്ക്രീനുകളിൽ 48 സിനിമകൾക്ക് പുറമെ, ചാമരാജ് പേട്ടിലെ ഡോ. രാജ്കുമാർഭവന, സുചിത്ര ഫിലിം സൊസൈറ്റി എന്നിവയിൽ മൂന്നു ചിത്രങ്ങൾ വീതവും പ്രദർശിപ്പിക്കും. രാവിലെ 11.30 ന് സ്ക്രീൻ മൂന്നിൽ സെമിനാറും ഉച്ചക്ക് 2.30ന് ശിൽപശാലയും അരങ്ങേറും. രജിസ്ട്രേഷന്: biffes.org
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.