ബംഗളൂരു: ബംഗളൂരു-മൈസൂരു അതിവേഗ പാതയിൽ യാത്രക്ക് ചെലേവറും. ശനിയാഴ്ച മുതൽ ടോൾനിരക്കിൽ 22 ശതമാനം വർധന വരും.
രാജ്യത്താകമാനം വർഷത്തിലുള്ള ടോൾനിരക്ക് വർധനയിൽ ഉൾപ്പെടുത്തിയാണ് ബംഗളൂരു പാതയിലും വർധന വരുത്തുന്നതെന്ന് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. 118 കിലോമീറ്റർ പാത പ്രധാനമന്ത്രി മോദി ഉദ്ഘാടനംചെയ്ത് 19 ദിവസം കഴിയുമ്പോഴാണ് ടോൾനിരക്ക് വർധന.
പുതിയ നിരക്കനുസരിച്ച് കാറുകൾക്ക് ഒറ്റ യാത്രക്ക് 165 രൂപയും ആ ദിവസംതന്നെ മടക്കയാത്ര കൂടി ഉണ്ടെങ്കിൽ 250 രൂപയുമായിരിക്കും. പാതയുടെ രണ്ടാം സ്ട്രച്ചിൽകൂടി ടോൾ വരുന്നതോടെ കാർ, ജീപ്പ്, വാൻ എന്നിവക്ക് 300 രൂപയോളം ടോൾ നൽകേണ്ടിവരും. ബംഗളൂരുവിൽനിന്ന് മൈസൂരു ഭാഗത്തേക്ക് പോകുന്നവർക്ക് ബിഡദി കനിമിണിക്കെയിലും ശ്രീരംഗപട്ടണയിലെ ഷെട്ടിഹള്ളിയിലുമാണ് ടോൾ ബൂത്തുകൾ ഉള്ളത്. ഓരോ ടോൾ പ്ലാസയിലും ഫാസ്ടാഗ് സൗകര്യത്തോടെയുള്ള 11 ഗേറ്റുകൾ വീതമാണുള്ളത്. കർണാടകയിലെ മറ്റ് പാതകളിലും ശനിയാഴ്ച മുതൽ ടോൾനിരക്കിൽ വർധനയുണ്ട്.
ഹുബ്ബള്ളി-ഹോസ്പേട്ട് എൻ.എച്ച് 63ൽ നാൽവാഡി ടോൾപ്ലാസയിൽ കാറുകൾക്ക് ടോൾനിരക്ക് 125 രൂപയായി ഉയരും. ചിത്രദുർഗ-ദേവൻഗെരെയിൽ എൻ.എച്ച് 48ലും ഇതിൽതന്നെ ഹുബ്ബള്ളി-ഹോസ്പേട്ട് സെക്ഷനിൽ 105 രൂപയുമായിരിക്കും പുതിയ ടോൾനിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.