മംഗളൂരു: ഇലക്ടറൽ ബോണ്ട് ഇന്ത്യ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണെന്ന് കർണാടക കോൺഗ്രസ് വക്താവ് സുധീർ കുമാർ മറോള്ളി പറഞ്ഞു.
ഉഡുപ്പി ഡി.സി.സി ഓഫിസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് കടപ്പത്രം വിഷയത്തിൽ സുപ്രീംകോടതി ഇടപെടൽ ഏറെ അഭിനന്ദനീയമാണ്. സി.ബി.ഐ, ഐ.ടി, ഇ.ഡി പരിശോധനകളിലൂടെ കമ്പനികളെ ഭയപ്പെടുത്തിയാണ് ആയിരക്കണക്കിന് രൂപയുടെ ബോണ്ട് സമ്പാദിച്ചത്. വലിയ ദേശീയത ഭാവിക്കുന്ന ബി.ജെ.പിയുടെ ബോണ്ട് വാങ്ങിയവരിൽ പാകിസ്താൻ കമ്പനിയുമുണ്ട്. കൂടുതൽ ബോണ്ടുകളും ലഭിച്ചത് ബി.ജെ.പിക്കാണെന്നാണ് ഇതുവരെ ലഭ്യമായ വിവരം.
ഉഡുപ്പി-ചിക്കമഗളൂരുവിലെ സ്ഥാനാർഥിയെ കോൺഗ്രസ് ഉൾപ്പാർട്ടി ജനാധിപത്യ രീതിയിൽ തീരുമാനിക്കുമെന്ന് സുധീർ പറഞ്ഞു.
സീറ്റുമോഹിയല്ലാത്ത കോട്ട ശ്രീനിവാസ പൂജാരിയെയാണ് ബി.ജെ.പി സ്ഥാനാർഥിയാക്കിയത്. പരാജയപ്പെട്ടാലും അദ്ദേഹത്തിന് ലെജിസ്ലേറ്റീവ് കൗൺസിൽ പ്രതിപക്ഷനേതാവായി തുടരാനാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.