ബംഗളൂരു: ഭിന്നശേഷിക്കാർക്കുള്ള ബസ് പാസ് വിതരണം ബി.എം.ടി.സി ആരംഭിച്ചു. അർഹരായവർക്ക് സേവാസിന്ധു പോർട്ടൽ വഴി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിച്ച ശേഷം പാസുകൾ ബി.എം.ടി.സിയുടെ ബസ് സ്റ്റേഷനുകളിൽനിന്ന് നേരിട്ട് വാങ്ങാം. ഞായറാഴ്ച അവസാനിക്കുന്നതാണ് 2023ൽ അനുവദിച്ച പാസുകളുടെ കാലാവധി. എന്നാൽ, ഇത് െഫബ്രുവരി 29 വരെ നീട്ടിയതായി ബി.എം.ടി.സി അധികൃതർ അറിയിച്ചു. നിലവിൽ പാസുള്ളവർ ഫെബ്രുവരി 29നകം അപേക്ഷ നൽകണം. പാസ് പുതുക്കുന്നതിന് 660 രൂപയാണ് ചാർജ്. പുതിയ അപേക്ഷകരുടെ പാസ് മെജസ്റ്റിക് ബസ് സ്റ്റാൻഡിലെ കേന്ദ്രത്തിൽനിന്നാണ് നൽകുക. പാസ് പുതുക്കുന്നവർക്ക് കെംപഗൗഡ ബസ് സ്റ്റാൻഡ്, ശിവാജി നഗർ ബസ് സ്റ്റാൻഡ്, കെ.ആർ മാർക്കറ്റ്, ശാന്തിനഗർ, ജയനഗർ, ബനശങ്കരി, കെങ്കേരി, ഹൊസക്കോട്ടെ, വിജയനഗർ, യശ്വന്ത്പുര, വൈറ്റ്ഫീൽഡ്, യെലഹങ്ക ഓൾഡ് ടൗൺ, ദൊംലൂർ എന്നിവിടങ്ങളിലെ ബി.എം.ടി.സി ഓഫിസുകളിൽനിന്ന് പാസ് കൈപ്പറ്റാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.