ബംഗളൂരുവിലെ സ്കൂളിൽ ബോംബ് ഭീഷണി മുഴക്കിയ വിരുതൻ പൊലീസ് പിടിയിൽ

ബംഗളൂരു: ബംഗളൂരുവിലെ നാഷനൽ പബ്ലിക് സ്കൂളിലെ ബോബ് ഭീഷണിക്കു പിന്നിലെ വിരുത​നെ പൊലീസ് കണ്ടെത്തി. ബംഗളൂരുവിലെ സ്വകാര്യ സ്കൂളിൽ ബോംബ് വെച്ചിട്ടുണ്ടെന്ന ഇമെയിൽ സന്ദേശം വലിയ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. തുടർന്ന് പൊലീസ് എത്തി വിദ്യാർഥികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പരിശോധിക്കുകയായിരുന്നു. എന്നാൽ പരിശോധനയിൽ ബോംബ് കണ്ടെത്തിയില്ല.

തുടർന്നാണ് ഭീഷണി സന്ദേശമയച്ച ആൾക്കായി പൊലീസ് അന്വേഷണം തുടങ്ങിയത്. മറ്റൊരു സ്കൂളിലെ വിദ്യാർഥിയാണ് വ്യാജ ബോംബ് ഭീഷണി സന്ദേശമയച്ചത്. ഇതിന്റെ പ്രത്യാഘാതത്തെ കുറിച്ചൊന്നും പ്രായപൂർത്തിയാകാത്ത കുട്ടി ഓർത്തിരുന്നില്ലെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ലക്ഷ്മൺ ബി. നിംബാരഗി പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ 11.30 ഓടെയാണ് ഇമെയിൽ സന്ദേശം സ്കൂൾ അധികൃതരുടെ ശ്രദ്ധയിൽ പെട്ടത്. ജെലാറ്റിൻ സ്റ്റിക്ക് പോലുള്ള നാല് സ്ഫോടക വസ്തുക്കൾ സ്കൂൾ കാമ്പസിൽ സ്ഥാപിച്ചിട്ടുണ്ട് എന്നായിരുന്നു ഭീഷണി.

Tags:    
News Summary - Bomb threat to Bengaluru school sent by a minor from another school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.