കെ.എൻ.എസ്.എസ് കാരംസ് ടൂർണമെന്റ്: ബൊമ്മനഹള്ളി കരയോഗം ജേതാക്കൾ

ബംഗളൂരു: കെ.എൻ.എസ്.എസ് ഇന്ദിരാ നഗർ കരയോഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച എം.ബി മേനോൻ മെമ്മോറിയൽ ഇന്റർ കരയോഗം കാരംസ് ടൂർണമെന്റിൽ ബൊമ്മനഹള്ളി കരയോഗം ചാമ്പ്യന്മാരായി. മല്ലേശ് പാളയ ശക്തി ഗണപതി ടെമ്പിൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മത്സരങ്ങൾ കരയോഗം പ്രസിഡന്റ്‌ സനൽ കെ. നായർ ഉദ്ഘാടനം ചെയ്തു.

ഒമ്പതു കരയോഗങ്ങൾ മത്സരങ്ങളിൽ പങ്കെടുത്തു. സിംഗിൾ വിഭാഗത്തിൽ ബൊമ്മനഹള്ളി കരയോഗം അംഗം നിഖിൽ ആരാധ് ഒന്നാമതായി. അനുഷ്‌ പി.ജി (തിപ്പസാന്ദ്ര സി.വി രാമൻ നഗർ), ദിലീപ്. എം (സർജാപുര കരയോഗം) എന്നിവർ രണ്ടും മൂന്നും സ്ഥാനം നേടി.

ഡബിൾസ് മത്സരത്തിൽ ഒന്നാം സമ്മാനം ബൊമ്മനഹള്ളി കരയോഗം അംഗങ്ങളായ നിഖിൽ ആരാധ്, സന്ദീപ് മുട്ടത്തിൽ എന്നിവർ നേടി. രണ്ടാം സമ്മാനം എം.എസ് നഗർ കരയോഗത്തിലെ ഡി. കൃഷ്‌കുമാർ, ശിവകുമാർ ഡി എന്നിവരും, മൂന്നാം സമ്മാനം ഇന്ദിരാ നഗർ കരയോഗം അംഗങ്ങളായ ഷൈജിത്ത് പി.കെ, സുജിത്ത് പി.കെ എന്നിവരും നേടി.

ജേതാക്കൾക്ക് ചെയർമാൻ രാമചന്ദ്രൻ പാലേരി സമ്മാനം കൈമാറി. ട്രഷറർ മുരളീധരൻ നായർ, ബോർഡ് അംഗങ്ങൾ ആയ സി. ഗോപിനാഥ്‌, ബി. ജയപ്രകാശ് എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Bommanahalli winners in KNSS carrom tournament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.