ബംഗളൂരു: കർണാടകയിൽ അത്ലറ്റുകളുടെ മാനസികമായ കഴിവുകൾ ശക്തിപ്പെടുത്തുന്നതിനായി മസ്തിഷ്ക പരിശീലന കേന്ദ്രം തുടങ്ങി. കായിക-യുവജനക്ഷേമ വകുപ്പിന് കീഴിലുള്ള സെന്റർ ഫോർ സ്പോർട്സ് സയൻസ് (സി.എസ്.എസ്) ബംഗളൂരു കണ്ഠീരവ സ്റ്റേഡിയത്തിലാണ് കേന്ദ്രം ആരംഭിച്ചത്.
ഏകാഗ്രത, ശ്രദ്ധ, തീരുമാനമെടുക്കൽ, വൈകാരിക ബുദ്ധി, പ്രതികരണ സമയം തുടങ്ങിയ നിർണായക കഴിവുകൾ വർധിപ്പിക്കുന്നതിനാണ് കേന്ദ്രം. പ്രായവും ലിംഗഭേദവും അടിസ്ഥാനമാക്കി 15 പരിശീലന പരിപാടികളാണ് നടത്തുന്നത്. ഈയിടെ നടന്ന കർണാടക മിനി ഒളിമ്പിക്സിൽ പങ്കെടുത്ത 50 അത്ലറ്റുകൾക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകുന്നത്.
പരിശീലനത്തിലൂടെ ഗ്രാമങ്ങളിൽനിന്നുള്ള അത്ലറ്റുകൾക്ക് അവരുടെ പ്രകടനം മെച്ചപ്പെടുത്താൻ കഴിയുമെന്ന് സി.എസ്.എസ് അധികൃതർ അറിയിച്ചു. ചില സംസ്ഥാനങ്ങളിൽ ആറുമാസത്തെ മസ്തിഷ്ക പരിശീലന പരിപാടികൾ നടത്തുന്നുണ്ടെങ്കിലും രാജ്യത്ത് ആദ്യമായിട്ടാണ് സ്ഥിരംപരിശീലന കേന്ദ്രം ആരംഭിച്ചതെന്ന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.