ബംഗളൂരു: തുടർച്ചയായ അവധി ദിനങ്ങൾ വരാനിരിക്കെ ബസ് നിരക്ക് കുത്തനെ വർധിപ്പിച്ച് സ്വകാര്യ ബസുകൾ. ഏപ്രിൽ ഏഴിനും 15 നുമിടയിൽ പെരുന്നാൾ, വിഷു, രണ്ടാം ശനി എന്നിങ്ങനെ തുടർച്ചയായി അവധികളുള്ളതുകൊണ്ട് നിരവധി പേരാണ് നാട്ടിലേക്ക് പോകാനിരക്കുന്നത്.
ഇൗ അവസരം മുതലെടുത്താണ് സാധാരണ നിരക്കിനേക്കാൾ രണ്ടിരട്ടി വരെ ഇൗടാക്കി അന്തർസംസ്ഥാന സ്വകാര്യബസുകൾ യാത്രക്കാരെ പിഴിയുന്നത്. സാധാരണ ദിവസങ്ങളിൽ ബംഗളൂരുവിൽനിന്നും എറണാകുളത്തേക്ക് 1000 മുതൽ 1800 രൂപ വരെയാണ് നിരക്കെങ്കിൽ ഈ വെള്ളിയാഴ്ച 1800 മുതൽ 3100 രൂപ വരെയാണ്. ബംഗളൂരുവിൽനിന്നും കോഴിക്കോട്ടേക്ക് 800- 1400 രൂപയെന്നത് ഇൗ വെള്ളിയാഴ്ച 1500- 2500 രൂപയാണ്. ഇൗ ദിവസങ്ങളിലാവട്ടെ കെ.എസ്.ആർ.ടി.സി എറണാകുളത്തേക്ക് രണ്ടും കോഴിക്കോട്ടേക്ക് ഒറ്റ സർവിസുമാണ് അധികമായി ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ളത്. ട്രെയിനുകളിലും സീറ്റുകൾ കിട്ടാക്കനിയാണ്. എല്ലാ ട്രെയിനുകളിലും
200 നടുത്താണ് വെയിറ്റിങ് ലിസ്റ്റ്. മലബാർ മേഖലയിലേക്കുള്ള ഒറ്റ ട്രെയിനിലാവട്ടെ അത് 250നടുത്തെത്തി. മിതമായ നിരക്കിൽ കെ.എസ്.ആർ.ടി.സി നേരത്തേ കൂടുതൽ സർവിസുകൾ പ്രഖ്യാപിക്കുകയാണെങ്കിൽ അത് യാത്രക്കാർക്ക് ഏറെ ഉപകാരപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.