ബംഗളൂരു: ഔട്ടർ റിങ് റോഡിലെ ഐ.ടി, ബി.ടി കമ്പനികൾക്ക് ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സീവേജ് ബോർഡ് (ബി.ഡബ്ല്യു.എസ്.എസ്.ബി) വെള്ളമെത്തിക്കും. കഴിഞ്ഞദിവസം ഔട്ടർ റിങ് റോഡ് കമ്പനീസ് അസോസിയേഷൻ (ഒ.ആർ.ആർ.സി.എ) ഭാരവാഹികളുമായി ബി.ഡബ്ല്യു.എസ്.എസ്.ബി ചെയർമാൻ രാംപ്രസാദ് മനോഹർ നടത്തിയ ചർച്ചയിലാണ് തീരുമാനം. നഗരത്തിൽ പലയിടത്തും ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ പല ഐ.ടി കമ്പനികളും പ്രയാസത്തിലായിരുന്നു. ജല ദുരുപയോഗത്തിന് ബി.ഡബ്ല്യു.എസ്.എസ്.ബി പിഴയീടാക്കി തുടങ്ങിയതോടെ ജലത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ജനങ്ങളിൽ പലരും ബോധവാന്മാരായെന്നും അദ്ദേഹം പറഞ്ഞു. ജലസംരക്ഷണം, ജലവിനിയോഗം, സംസ്കരിച്ച ജലത്തിന്റെ പുനരുപയോഗം തുടങ്ങിയവ സംബന്ധിച്ച് ബോധവത്കരണം നടത്തിവരുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.