ബംഗളൂരു: കേന്ദ്ര ഉരുക്ക്-ഘനവ്യവസായ മന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി ബംഗളൂരുവിലെത്തിയ എച്ച്.ഡി. കുമാരസ്വാമിക്ക് ജെ.ഡി.എസ് പ്രവർത്തകർ സ്വീകരണം നൽകി. കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അദ്ദേഹത്തെ നേതാക്കൾ സ്വീകരിച്ചു.സാദഹള്ളി ടോൾ ഗേറ്റിൽനിന്ന് പ്രവർത്തകർ കൂറ്റൻ ആപ്പിൾ മാലയും പൂമാലയും അണിയിച്ച് നഗരത്തിലേക്ക് ആനയിച്ചു.
പാർട്ടി ആസ്ഥാനമായ ജെ.പി ഭവനിൽ സ്വീകരണയോഗവും നടത്തി. ജെ.ഡി.എസ് കോർ കമ്മിറ്റി അധ്യക്ഷൻ ജി.ടി. ദേവഗൗഡ, യുവജനതാദൾ സംസ്ഥാന അധ്യക്ഷൻ നിഖിൽ കുമാരസ്വാമി, മല്ലേഷ് ബാബു എം.പി, മുൻമന്ത്രി ഹനുമന്തപ്പ, തുടങ്ങിയവർ പങ്കെടുത്തു. പിതാവും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡയുടെ ആശീർവാദം വാങ്ങിയ ശേഷം രാജ്ഭവനിലെത്തി ഗവർണർ താവർചന്ദ്ഗഹ്ലോതിനെയും സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.