ബംഗളൂരു: വ്യവസായ ശാലകളിൽ നിന്നുള്ള രാസമാലിന്യങ്ങൾ ഒഴുകിയെത്തി ബംഗളൂരു കോർപറേഷൻ പരിധിയിലെ തടാകങ്ങളിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചാവുന്നു. വർഷങ്ങളായി തുടരുന്ന ഈ അവസ്ഥക്കുനേരെ കണ്ണടക്കുന്ന കർണാടക മലിനീകരണ നിയന്ത്രണ ബോർഡിനും നഗര സഭക്കും ദേശീയ ഹരിത ട്രൈബ്യൂണൽ നോട്ടീസ് അയച്ചു. സ്വമേധയാ കേസെടുത്ത ശേഷമാണിത്. കഴിഞ്ഞ വർഷം 15 തടാകങ്ങളിൽ മത്സ്യങ്ങൾ ചത്തുപൊന്തി. ഈ വർഷവും ആവർത്തിക്കുന്നെന്ന് നോട്ടീസിൽ പറഞ്ഞു. 2017 മുതൽ ഈ അവസ്ഥ തുടരുകയാണ്.
കോത്തന്നൂർ, കുന്ദലഹള്ളി, ഭട്ടരഹള്ളി തടാകങ്ങളിലാണ് മത്സ്യങ്ങൾ കൂടുതലും ചാവുന്നത്. കനാലുകളും അഴുക്കുചാലുകളും വഴി തടാകങ്ങളിലേക്ക് മലിനജലം ഒഴുകിയെത്തുകയാണ് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.