ബംഗളൂരു: ബിദറിലെ ജി.എൻ.ഡി കോളജിൽ ഇരുവിഭാഗം വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് 19 വിദ്യാർഥികളെ കോളജ് അധികൃതർ സസ്പെൻഡ് ചെയ്തു. കോളജ് കൾച്ചറൽ ഫെസ്റ്റിൽ മതപരമായ ഗാനം വെച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
അന്വേഷിക്കാൻ അഞ്ചു അധ്യാപകരടങ്ങുന്ന കമ്മിറ്റി രൂപവത്കരിച്ചുഇതുസംബന്ധിച്ച അന്വേഷണം പൂർത്തിയാവുന്നതുവരെ 19 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തതായി കോളജ് അധികൃതർ അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ അഞ്ചു അധ്യാപകരടങ്ങുന്ന കമ്മിറ്റി രൂപവത്കരിച്ചു. മേയ് 29നാണ് സംഭവം. കോളജ് ഫെസ്റ്റിനിടെ ‘ജയ് ശ്രീറാം’ ഗാനം വെച്ചത് ഒരു വിഭാഗം വിദ്യാർഥികൾ ചോദ്യം ചെയ്തതോടെ സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു. സംഭവത്തിൽ ഗാന്ധിഗഞ്ജ് പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.