ബംഗളൂരു: ബംഗളൂരു നഗരപ്രാന്തത്തിലെ ചിക്കനഹള്ളിയിലെ ഫാം ഹൗസിൽ കോളജ് വിദ്യാർഥി മരിച്ചനിലയിൽ. ബി.കോം വിദ്യാർഥിയായ പുനീതാണ് (21) മരിച്ചത്. ഫാം ഹൗസിൽ അതിക്രമിച്ചെത്തിയ മൂന്നുപേരുടെ ആക്രമണത്തിലാണ് മരണം. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.
രണ്ടു പെൺകുട്ടികളടക്കം ഏഴ് പേരടങ്ങുന്ന സംഘം ചിക്കനഹള്ളി ഹൊന്നാപുര ഏരിയയിലെ ഫാം ഹൗസിൽ അവധി ദിവസം ചെലവഴിക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം. ഇവർ ഫാമിൽ കഴിയവെ, പ്രദേശത്തുകാരായ മൂന്നുപേർ എത്തി വിദ്യാർഥികളുമായി വാക്കേറ്റമായി. സിമ്മിങ് പൂളിലുണ്ടായിരുന്ന പെൺകുട്ടികളുടെ വിഡിയോ ഇവർ പകർത്താൻ ശ്രമിച്ചതോടെ പുനീത് ചോദ്യം ചെയ്തു. ഇതോടെ മരക്കഷണം കൊണ്ട് അക്രമികൾ പുനീതിന്റെ തലക്കടിക്കുകയായിരുന്നു. കൂട്ടുകാർ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് മരണം. ഒളിവിൽ പോയ പ്രതികളെ പൊലീസ് പിടികൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.