കൊ​റി​യ​ർ ത​ട്ടി​പ്പ്; 24.5 ല​ക്ഷം രൂ​പ ന​ഷ്ട​പ്പെ​ട്ടു

ബം​​ഗ​ളൂ​രു: കൊ​റി​യ​ർ ത​ട്ടി​പ്പി​ലൂ​ടെ ആ​ർ.​ബി.​ഐ ഉ​ദ്യോ​​ഗ​സ്ഥ​യാ​യ 58 കാ​രി​ക്ക് 24.5 ല​ക്ഷം രൂ​പ ന​ഷ്ട​പ്പെ​ട്ടു.മും​ബൈ ക്രൈം ​ബ്രാ​ഞ്ചി​ൽ നി​ന്നും അ​ന്വേ​ഷ​ണ​ത്തി​നാ​ണെ​ന്ന വ്യാ​ജേ​ന​യാ​ണ് ത​ട്ടി​പ്പു​കാ​ർ വി​ളി​ച്ച​ത്. ത​​ന്റെ പേ​രി​ൽ കൊ​റി​യ​ർ ഉ​ണ്ടെ​ന്നും അ​തി​ൽ അ​ഞ്ച് പാ​സ്പോ​ർ​ട്ട്, മൂ​ന്ന് ക്രെ​ഡി​റ്റ് കാ​ർ​ഡ്, ഒ​രു ലാ​പ്ടോ​പ് എ​ന്നി​വ​യു​ടെ കൂ​ടെ 200ഗ്രാം ​എം.​ഡി.​എം.​എ​യും ഉ​ണ്ടെ​ന്നും പ​രാ​തി​ക്കാ​രി​ക്ക് തീ​വ്ര​വാ​ദ ​ഗ്രൂ​പ്പു​ക​ളു​മാ​യി ബ​ന്ധ​മു​ള്ള​തി​​ന്റെ സൂ​ച​ന​യാ​ണി​തെ​ന്നും ത​ട്ടി​പ്പു​കാ​ർ പ​റ​ഞ്ഞെ​ന്നും ഇ​തി​നി​ട​യി​ൽ പ​രാ​തി​ക്കാ​രി​യു​ടെ അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ കൈ​ക്ക​ലാ​ക്കി 24.5 ല​ക്ഷം രൂ​പ ത​ട്ടി​യെ​ന്നും ഇ​വ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. സ​മാ​ന സ്വ​ഭാ​വ​ത്തി​ലു​ള്ള നി​ര​വ​ധി പ​രാ​തി​ക​ളാ​ണ് ബം​​ഗ​ളൂ​രു​വി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്.

Tags:    
News Summary - Courier Fraud; 24.5 lakh lost

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.