മംഗളൂരു: ഉഡുപ്പി മൽപെ നജാറുവിൽ സൗദി അറേബ്യ പ്രവാസിയുടെ വീട്ടിൽ അതിക്രമിച്ചുകയറി നാലുപേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി മഹാരാഷ്ട്ര സാംഗ്ലി സ്വദേശി പ്രവീൺ അരുൺ ഛൗഗാലെയെയുടെ (39) ജാമ്യഹരജി ശനിയാഴ്ച ഉഡുപ്പി ജില്ല അഡീ. സെഷൻസ് കോടതി തള്ളി.
ഈ മാസം ഒന്നിന് മരിച്ച സഹോദരന്റെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ ജാമ്യം അനുവദിക്കണമെന്നാണ് ഹരജിയിൽ ആവശ്യപ്പെട്ടത്.
ജാമ്യം നൽകി പ്രതി പുറത്തു വന്നാൽ ക്രമസമാധാന പ്രശ്നം ഉണ്ടാവുമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു.
സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന കെമ്മണ്ണു ഹമ്പൻകട്ടയിലെ നൂർ മുഹമ്മദിന്റെ ഭാര്യ ഹസീന (46), മക്കൾ അഫ്നാൻ (23), ഐനാസ് (21), അസീം (12) എന്നിവരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് പ്രവീൺ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.