വ്യാ​ജ വാ​ർ​ത്ത​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി

ബം​ഗ​ളൂ​രു: സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​ജ​വാ​ർ​ത്ത​ക​ളും തെ​റ്റാ​യ വി​വ​ര​ങ്ങ​ളും പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ പൊ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കി. ആ​ഭ്യ​ന്ത​ര മ​ന്ത്രി ജി. ​പ​ര​മേ​ശ്വ​ര​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​ക്ക് ശേ​ഷ​മാ​ണ് ഉ​ത്ത​ര​വ്. 2024 ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യ​മി​ട്ട് രാ​ഷ്ട്രീ​യ​നേ​ട്ട​മു​ണ്ടാ​ക്കാ​ൻ വ്യാ​ജ​വാ​ർ​ത്ത​ക​ൾ ചി​ല​ർ വ്യാ​പ​ക​മാ​യി ​പ്ര​ച​രി​പ്പി​ക്കു​ന്നു​ണ്ട്. ക​ർ​ണാ​ട​ക​യി​ൽ കോ​ൺ​ഗ്ര​സ് അ​ധി​കാ​ര​മേ​റ്റ​തി​നു​ശേ​ഷം സ​ർ​ക്കാ​റി​നെ​തി​രെ​യ​ട​ക്കം ഇ​ത്ത​രം തെ​റ്റാ​യ കാ​ര്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ്.

ബി.​ജെ.​പി ഇ​തി​ൽ മു​ന്നി​ലാ​ണ്. വ​ർ​ഗീ​യ​വി​ദ്വേ​ഷം ഉ​ണ്ടാ​ക്കു​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് പ്ര​ച​രി​പ്പി​ക്കു​ന്ന​ത്. ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. പ​ശു​ക്ക​ളെ അ​റു​ക്കാ​നാ​യി ക​ട​ത്തു​ന്നു​വെ​ന്ന രീ​തി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം വ്യാ​ജ​വാ​ർ​ത്ത സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്ക​പ്പെ​ട്ടി​രു​ന്നു.  

Tags:    
News Summary - Crackdown on fake news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.