ബംഗളൂരു: ഗോവയിലെ പനാജിയിൽ തൂങ്ങിമരിച്ചയാളുടെ ഭാര്യയുടെയും മകന്റെയും മൃതദേഹങ്ങൾ കർണാടകയിൽ കണ്ടെത്തി. എല്ലാവരും ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അന്വേഷണം നടക്കുകയാണ്. വ്യാഴാഴ്ചയാണ് തെക്കൻ ഗോവയിലെ ക്വാപം വനപ്രദേശത്ത് 50കാരനായ ശ്യാം പാട്ടീലിനെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
ഇയാളുടെ ഭാര്യ ജ്യോതിയുടെയും (37) 12 വയസ്സുള്ള മകന്റെയും മൃതദേഹം അന്നുതന്നെ കർണാടക കാർവാറിലെ ദേവബാഗ് കടൽത്തീരത്ത് കണ്ടെത്തുകയായിരുന്നു. തൊഴിൽ കരാറുകാരനായ പാട്ടീൽ വ്യക്തികളിൽനിന്നും സ്ഥാപനങ്ങളിൽ നിന്നും പണം കടമെടുത്തിരുന്നു. ഇത് തിരിച്ചടക്കാൻ കഴിയാത്തതിനാൽ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പനാജിയിൽനിന്ന് 15 കിലോമീറ്റർ അകലെയുള്ള ചിക്കലിം ഗ്രാമത്തിലാണ് കുടുംബം കഴിഞ്ഞിരുന്നത്.
ബുധനാഴ്ച രാത്രി 8.30ഓടെ ഇവർ കാർവാറിലേക്ക് പോയിരുന്നുവെന്ന് അയൽക്കാർ പറയുന്നു. ഭാര്യയും മകനും ആത്മഹത്യ ചെയ്തുവെന്നും താനും ജീവനക്കൊടുക്കുകയാണെന്നും പാട്ടീൽ സുഹൃത്തുക്കൾക്കും ബന്ധുവിനും ശബ്ദസന്ദേശം അയച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധിമൂലം ജീവനൊടുക്കുകയാണെന്ന് എഴുതിയ ആത്മഹത്യാക്കുറിപ്പ് ഇയാളുടെ കാറിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.