നി​വേ​ദ​ൻ ബ​സ​വ​രാ​ജ

അ​ഴു​ക്കു​ചാ​ലി​ൽ വീ​ണ് കു​ട്ടി​യു​ടെ മ​ര​ണം; ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

ബം​ഗ​ളൂ​രു: ഹാ​വേ​രി​യി​ൽ അ​ഴു​ക്കു​ചാ​ലി​ൽ വീ​ണ് കു​ട്ടി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തു. ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ര​മേ​ഷ് ആ​ർ. മു​ൻ​ജോ​ജി, മു​നി​സി​പ്പ​ൽ ക​മീ​ഷ​ണ​ർ പ​ര​ശു​റാം ചാ​ല​വാ​ദി എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി.

ഹാ​വേ​രി ജി​ല്ല പൊ​ലീ​സ് സൂ​പ്ര​ണ്ട് ഓ​ഫി​സി​ന് മു​ന്നി​ൽ റോ​ഡി​ലെ ഓ​ട​യി​ൽ വീ​ണ് നി​വേ​ദ​ൻ ബ​സ​വ​രാ​ജ ഗു​ഡ്‌​ഗേ​രി (12) വ്യാ​ഴാ​ഴ്ച ഒ​ലി​ച്ചു​പോ​യി​രു​ന്നു. പി​ന്നീ​ട് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഓ​ട​യു​ടെ സ്ലാ​ബ് മൂ​ടു​ന്ന​തി​ലു​ണ്ടാ​യ വീ​ഴ്ച​യാ​ണ് കു​ട്ടി​യു​ടെ മ​ര​ണ​കാ​ര​ണ​മെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നാ​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ കു​റ്റം ചു​മ​ത്തി​യ​ത്. റോ​ഡ് വെ​ള്ള​ത്തി​ൽ മു​ങ്ങി​യ​ത് കാ​ണാ​ൻ പോ​യ​താ​യി​രു​ന്നു കു​ട്ടി. തു​റ​ന്ന അ​ഴു​ക്കു​ചാ​ൽ നി​റ​ഞ്ഞു ക​വി​ഞ്ഞി​രു​ന്നു. റോ​ഡും ചാ​ലും വേ​ർ​തി​രി​ച്ച​റി​യാ​തെ കു​ട്ടി അ​ബ​ദ്ധ​ത്തി​ൽ വീ​ഴു​ക​യാ​യി​രു​ന്നു.

Tags:    
News Summary - Death of a child after falling into the sewer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.