കോൺഗ്രസ് അധികാരത്തിലേറിയാൽ ബി.ജെ.പി സർക്കാർ റ​ദ്ദാ​ക്കിയ മു​സ്‌​ലിം​ സം​വ​ര​ണം പുനഃസ്ഥാപിക്കും -ഡി.കെ ശിവകുമാർ

ബം​ഗ​ളൂ​രു: കർണാടകയിൽ ​അധികാരത്തിലേറിയാൽ ബി.ജെ.പി സർക്കാർ റ​ദ്ദാ​ക്കിയ മു​സ്‌​ലിം​ക​ള്‍ക്കു​ള്ള നാ​ലു ശ​ത​മാ​നം ഒ.​ബി.​സി സം​വ​ര​ണം പുനഃസ്ഥാപിക്കുമെന്ന് കോൺഗ്രസ്. കർണാടക പി.സി.സി അധ്യക്ഷൻ ഡി.കെ ശിവകുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. പിന്നാക്ക വിഭാഗത്തിന്‍റെ താൽപര്യം കോൺഗ്രസ് സംരക്ഷിക്കുമെന്നും ശിവകുമാർ പറഞ്ഞു.

കോൺഗ്രസ് പുറത്തുവിട്ട രണ്ട് സ്ഥാനാർഥി പട്ടികയിലും യാതൊരു പ്രശ്നങ്ങളുമില്ല. അടുത്ത സ്ഥാനാർഥി പട്ടിക വൈകാതെ പ്രഖ്യാപിക്കുമെന്നും ശിവകുമാർ വ്യക്തമാക്കി.

മേ​യി​ൽ സം​സ്ഥാ​ന​ത്ത്​ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കാ​നി​രി​ക്കെ​ മാർച്ച് 25നാണ് ക​ർ​ണാ​ട​ക​യി​ൽ മു​സ്‌​ലിം​ക​ള്‍ക്കു​ള്ള നാ​ലു ശ​ത​മാ​നം ഒ.​ബി.​സി സം​വ​ര​ണം ബി.ജെ.പി സ​ർ​ക്കാ​ർ റ​ദ്ദാ​ക്കിയത്. ഇ​തു​വ​രെ മു​സ്‌​ലിം​ക​ള്‍ക്കു​ണ്ടാ​യി​രു​ന്ന സം​വ​ര​ണം സം​സ്ഥാ​ന​ത്തെ പ്ര​മു​ഖ സ​മു​ദാ​യ​ങ്ങ​ളാ​യ ലിം​ഗാ​യ​ത്തി​നും വൊ​ക്ക​ലി​ഗ​ർ​ക്കും വീ​തി​ച്ചു ​ന​ൽ​കിയത്. ഇ​ത്ത​ര​ത്തി​ൽ ര​ണ്ടു​ ശ​ത​മാ​നം വീ​തം ഈ ​സ​മു​ദാ​യ​ങ്ങ​ൾ​ക്ക്​ ന​ൽ​കു​ക​യാ​ണ്​ ചെ​യ്ത​ത്. 10 ശ​ത​മാ​നം വ​രു​ന്ന മു​ന്നാ​ക്ക സം​വ​ര​ണ​ത്തി​ല്‍ (ഇ.​ഡ​ബ്ല്യു.​എ​സ്) മു​സ്‌​ലിം വി​ഭാ​ഗ​ത്തെ ഉ​ള്‍പ്പെ​ടു​ത്താ​നും മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചിരുന്നു.

പു​തി​യ ന​ട​പ​ടി​യോ​ടെ വൊ​ക്ക​ലി​ഗ​ക്കാ​രു​ടെ ഒ.​ബി.​സി സം​വ​ര​ണം ആ​റു​ ശ​ത​മാ​ന​വും ലിം​ഗാ​യ​ത്തി​ന്‍റെ സം​വ​ര​ണം ഏ​ഴു​ ശ​ത​മാ​ന​വു​മാ​യി ഉ​യ​ർ​ന്നു. ​സം​വ​ര​ണം ഉ​യ​ർ​ത്ത​ണ​മെ​ന്ന ഇ​രു വി​ഭാ​ഗ​ത്തി​ന്റെ​യും ആ​വ​ശ്യം അം​ഗീ​ക​രി​ച്ച​തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഗു​ണം ചെ​യ്യു​മെ​ന്നാ​ണ്​ ബി.​ജെ.​പി ക​ണ​ക്കു​കൂ​ട്ട​ൽ. ലിം​ഗാ​യ​ത്തി​ലെ ഉ​പ​വി​ഭാ​ഗ​മാ​യ പ​ഞ്ച​മ​ശാ​ലി​ക​ളും സം​വ​ര​ണ​ത്തി​നാ​യി സ​മ്മ​ർ​ദം ശ​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ട്. ബി.​ജെ.​പി​യു​ടെ ന്യൂ​ന​പ​ക്ഷ​വി​രു​ദ്ധ സ​മീ​പ​ന​മാ​ണ്​ പു​തി​യ തീ​രു​മാ​ന​ത്തി​ലൂ​ടെ പു​റ​ത്തു​വ​ന്ന​തെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.

Tags:    
News Summary - DK Shivakumar promises to cancel scrapping of 4 pc quota for Muslims if voted to power

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.