ബംഗളൂരു: സംസ്ഥാനത്ത് അർഹരായവർക്ക് വാർധക്യ പെൻഷൻ വൈകിപ്പിക്കരുതെന്ന് മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ആവശ്യപ്പെട്ടു. ദാവൺഗരെയിൽ പെൻഷൻ കിട്ടാൻ വയോധിക അഞ്ചു കിലോമീറ്റർ ഇഴഞ്ഞുവന്നത് സമൂഹ മനഃസാക്ഷിയെ പിടിച്ചുകുലുക്കുന്നതാണെന്ന് ജെ.ഡി.എസ് സംസ്ഥാന അധ്യക്ഷനായ അദ്ദേഹം പറഞ്ഞു.
ഗാരന്റി പദ്ധതികളിലൂടെ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തിയെന്ന് സംസ്ഥാന സർക്കാർ അവകാശപ്പെടുമ്പോൾ ദാവണഗെരെയിൽ കണ്ടത് ഉപജീവനമാർഗം പാളം തെറ്റുന്നതിന്റെ ഉദാഹരണമാണ്. കഴിഞ്ഞ ദിവസം ദാവണഗെരെ ജില്ലയിലെ ഹരിഹർ താലൂക്കിലെ കുനിബെലകെരെയിൽ 77കാരി വാർധക്യ പെൻഷൻ ലഭിക്കുന്നതിനായി അഞ്ചുകിലോമീറ്റർ ദൂരം മുട്ടിലിഴഞ്ഞു എന്ന വാർത്ത പുറത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.