ബംഗളൂരു: നിരന്തരം മാറിക്കൊണ്ടിരിക്കുകയും വികസിക്കുകയും ചെയ്യുന്ന ലോകത്ത് അറിവ് ഏറ്റവും പ്രധാന ആയുധവും ഇന്ധനവുമാകുമെന്നും അത് ക്ലാസ് മൂറികളുടെ നാല് ചുവരുകളിൽ നിന്നോ പാഠപുസ്തകത്തിൽ നിന്നോ മാത്രം സംഭരിക്കേണ്ടതല്ലെന്നും ബൗദ്ധിക സ്വത്തവകാശ വിദഗ്ധ രജിത ടി.ആർ പറഞ്ഞു.
കേരളസമാജം ദൂരവാണി നഗറിന്റെ ജുബിലി പി.യു കോളജ് രണ്ടാം വർഷ വിദ്യാർഥികൾക്ക് നൽകിയ യാത്രയയപ്പ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.
പരിപാടിയിൽ സമാജം പ്രസിഡന്റ് മുരളീധരൻ നായർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.പി. വിജയൻ, ട്രഷറർ എം.കെ. ചന്ദ്രൻ, എജുക്കേഷനൽ സെക്രട്ടറി ചന്ദ്രശേഖരക്കുറുപ്പ്, ജോയന്റ് സെക്രട്ടറിമാരായ ബീനോ ശിവദാസ്, പി.സി. ജോണി, ജനറൽ സെക്രട്ടറി ഡെന്നിസ് പോൾ, കോളജ് പ്രിൻസിപ്പൽ ഡോ. ബേബി ജോർജ് എന്നിവർ ആശംസകൾ നേരുകയും സമ്മാന വിതരണം നടത്തുകയും ചെയ്തു.
പ്രോഗ്രാം കോഓഡിനേറ്റർമാരായ സ്വപ്ന ശങ്കർ, പ്രിയ ശ്രീജിത്ത്, രേഖ എന്നിവർ പരിപാടി നിയന്ത്രിച്ചു.
ഏറ്റവും മികച്ച വിദ്യാർഥിനിക്കുള്ള അവാർഡ് പി.വി. ചന്ദന നേടി. സ്പോർട്സ്, കലാസാഹിത്യ രംഗത്തെ മികവിനുള്ള പുരസ്കാരം ഭരത് രമേഷ്, ചന്ദന, ലോകേഷ് എന്നിവർ നേടി. വിദ്യാർഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.